കൊച്ചി: ടെലിവിഷൻ-സിനിമാ താരമായി പ്രശസ്തനായ നടൻ വിപി ഖാലിദ് അന്തരിച്ചു. തീയേറ്റർ ആർട്ടിസ്റ്റായിട്ടായിരുന്നു കലാരംഗത്ത് തുടക്കം. കൊച്ചിൻ നാഗേഷ് എന്നാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്.
ആലപ്പി തിയറ്റേഴ്‌സ് അംഗമായി നാടകങ്ങളിൽ വേഷമിട്ടായിരുന്നു തുടക്കം. നാടകങ്ങളിൽ നടനായിരുന്ന അദ്ദേഹം പിന്നീട് നാടക സംവിധായകനും രചയിതാവുമായി.
1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. ‘മറിമായം’ എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലെ സുമേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഫോർട്ടുകൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. മക്കൾ: ഷാജി ഖാലിദ്, ഛായാഗ്രാഹകൻ ഷൈജു ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്‌മാൻ, ജിംഷി ഖാലിദ്.
Discussion about this post