ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഹ്രസ്വകാല സൈനിക നിയമന പദ്ധതിയായ അഗ്നിപഥിനെതിരേ നടക്കുന്ന പ്രതിഷേധത്തിൽ വീണ്ടും വിമർശനവുമായി യോ?ഗാ?ഗുരു ബാബാരാംദേവ്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ അർത്ഥശൂന്യമായ രാഷ്ട്രീയമെന്ന് ബാബ രാംദേവ് പറയുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ നടന്ന യോഗ പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും അധികാരത്തിൽനിന്ന് നീക്കാൻ ചില ആളുകൾ അരാജകത്വം സൃഷ്ടിക്കുന്നു. രാഷ്ട്രീയത്തിൽ യോഗ ഉണ്ട്, എന്നാൽ യോഗയിൽ രാഷ്ട്രീയമില്ല. പ്രതിഷേധക്കാർ യോഗ ചെയ്യുകയാണെങ്കിൽ അവർക്കൊരിക്കലും ആക്രമണങ്ങൾ നടത്താൻ സാധിക്കില്ല. അവർ തീർച്ചയായും യോഗ ചെയ്യണമെന്നും ബാബാ രാംദേവ് പരിപാടിയിൽ പറഞ്ഞു.
കരാർ ആടിസ്ഥാനത്തിൽ നാല് വർഷത്തേക്ക് സൈനികരെ തിരഞ്ഞെടുക്കുന്നതിനുള്ള അഗ്നിപഥ് പദ്ധതി ജൂൺ 14-ന് ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പദ്ധതിക്കെതിരേ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രക്ഷോഭകർ നിരവധി തീവണ്ടികൾക്ക് തീവെക്കുകയും റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുകയും ചെയ്തിരുന്നു.
Discussion about this post