തിരുവനന്തപുരം: വർക്കല ഓടയം ബീച്ചിൽ കുളിക്കാനിറങ്ങിയ യുവ ഡോക്ടർ മുങ്ങിമരിച്ചു. തമിഴ്നാട് സ്വദേശിയായ യുവദന്ത ഡോക്ടർ അജയ് വിഘ്നേഷ് ആണ് മരിച്ചത്. 24 വയസായിരുന്നു. കോയമ്പത്തൂർ പല്ലടം സ്വദേശിയാണ് അജയ്. 23കാരനായ സുഹൃത്ത് ബാലശിവരാമന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വർക്കലയിൽ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി. കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി.
ഇതിനിടെ തിരയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചു. വിനോദ യാത്ര വൻ ദുരന്തത്തിൽ കലാശിച്ചതിന്റെ ദുഃഖത്തിലാണ് നാടും നാട്ടുകാരും.
Discussion about this post