തിരുവനന്തപുരം: തിരുവനന്തപുരത്ത് വെച്ച് നടന്ന രണ്ടാമത് സത്യജിത്ത് റേ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച കഥാചിത്രത്തിനുള്ള പുരസ്‌ക്കാരം ‘പുള്ളാഞ്ചി’ കരസ്ഥമാക്കി. റിഥം ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് കോയിപ്പറമ്പത്ത് നിര്‍മ്മിച്ച് ഗിരീഷ് മക്രേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്വസ്വ ചിത്രമാണ് പുള്ളാഞ്ചി.
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയും കേരള സാംസ്‌കാരിക വകുപ്പിന്റെ ഭാരത് ഭവന്‍, കേരള ചലച്ചിത്ര അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19 മുതല്‍ 23 വരെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ഫെസ്റ്റിവല്‍ നടന്നത്.
കാസര്‍കോട് ബദിയടുക്ക കൊറഗ കോളനിയില്‍ കൊട്ട നിര്‍മ്മിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ കഷ്ടപ്പാട് വരച്ചുകാട്ടുന്ന ചിത്രമാണ് ‘പുള്ളാഞ്ചി’. അടുത്ത ആഴ്ച്ച തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
തിരുവനന്തപുരത്ത് വെച്ച് നടത്തിയ പതിനൊന്നാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്ലില്‍ മികച്ച ചിത്രത്തിനും മികച്ച ക്യാമറയ്ക്കുമുള്ള അവാര്‍ഡ് ‘പുള്ളാഞ്ചി’ കരസ്ഥമാക്കി. പ്രജി വേങ്ങാട് ആണ് ചിത്രത്തില്‍ ക്യാമറ കൊകാര്യം ചെയ്തത്.
Discussion about this post