ദുബായ് മലയാളിക്ക് 21 ലക്ഷം രൂപ ലോട്ടറി അടിച്ചു. 79-ാം മഹ്സൂസ് ഡ്രോയിലാണ് മുഹമ്മദിനാണ് ഭാഗ്യദേവതയുടെ കടാക്ഷം ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി ദുബായിയിൽ പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണ് മുഹമ്മദ്.
വധശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങി മലേഷ്യ : ബദല്‍ രീതികള്‍ ഏര്‍പ്പാടാക്കും
എട്ട് സഹോദരങ്ങളുൾപ്പെടുന്ന കുടുംബമാണ് മുഹമ്മദിനുള്ളത്. ഈ വർഷം അവസാനം വിവാഹിതനാകാനിരിക്കെയാണ് ഭാഗ്യദേവത കനിഞ്ഞത്. 100,000 ദിർഹം ( 2125586.63 രൂപ ) ആണ് മുഹമ്മദിന് സമ്മാനമായി ലഭിച്ചത്.
മഹ്സൂസ് ഡ്രോ നടക്കുമ്പോൾ മുഹമ്മദ് പുറത്തായിരുന്നു. തിരികെ വീട്ടിലെത്തി വൈഫൈ കണക്ട് ചെയ്തപ്പോഴാണ് വിജയിയെ പ്രഖ്യാപിച്ച് കൊണ്ട് ഇ-മെയിൽ ലഭിക്കുന്നത്. ആദ്യം തന്റെ പേര് കണ്ടപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ലെന്ന് മുഹമ്മദ് പറയുന്നു. പിന്നീട് മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിശ്വാസം വന്നതെന്ന് മുഹമ്മദ് പറയുന്നു.
‘കല്യാണത്തിന് വലിയ ചിലവാണ്. കൃത്യ സമയത്താണ് പണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹ ചെലവുകൾ നടത്താൻ സാധിക്കും. ഉമ്മയ്ക്ക് സ്വർണം സമ്മാനമായി നൽകണമെന്നാണ് ആഗ്രഹം’- മുഹമ്മദ് പറയുന്നു.
ദുബായിയിൽ സുഗന്ധദ്രവ്യങ്ങളും വിൽക്കുന്ന കടയാണ് മുഹമ്മദിന്. മഹ്സൂസ് ഡ്രോയിൽ നിന്ന് ലഭിച്ച പണം കച്ചവടെ വിപുലീകരിക്കുന്നതിന് ഉപയോഗിക്കുമെന്നും മുഹമ്മദ് കൂട്ടിച്ചേർത്തു.
Discussion about this post