ന്യൂഡല്‍ഹി: മൂറുകണക്കിന് യാത്രക്കാരുമായി മൂന്ന് വിമാനങ്ങള്‍ പറന്നത് അടുത്തടുത്ത്. അപകടത്തില്‍ നിന്നും ദുരന്തം വഴിമാറിയത് തലനാരിഴയ്ക്കാണ്. ഡല്‍ഹി വ്യോമ വിവരമേഖലയുടെ പരിധിയിലായിരുന്നു സംഭവം. ബാങ്കോക്കിലേക്ക് പറക്കുകയായിരുന്ന ഡച്ച് വിമാനസര്‍വീസായ കെഎല്‍എം, തയ്വാനില്നിന്നുള്ള ഇവ എയര്‍, യുഎസ് ആസ്ഥാനമായ നാഷണല്‍ എയര്‍ലൈന്‍സ് എന്നിവരുടെ വിമാനങ്ങളാണ് പരസ്പരം പാലിക്കേണ്ട അകലം ലംഘിച്ച് അടുത്തടുത്തായി പറന്നത്.
നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം 31,000 അടി ഉയരത്തിലും ഇവ എയര്‍ലൈന്‍സിന്റെ വിമാനം 32,000 അടിയിലുമായി ആദ്യം പറന്നു. പിന്നാലെ 33,000 അടിയില്‍ കെഎല്‍എമ്മും എത്തി. എയര്‍ട്രാഫിക് കണ്‍ട്രോളറുടെ ഒന്നിലധികം മുന്നറിയിപ്പുകളിലൂടെയാണ് ഒടുവില്‍ വലിയദുരന്തം ഒഴിവായത്. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സംഭവം അന്വേഷിച്ചുവരികയാണ്.
Discussion about this post