ചവറ: മണ്ണെണ്ണ കുടിച്ച് ചവറയിൽ ഒന്നരവയസുകാരൻ മരിച്ചു. ചവറ കോട്ടയ്ക്കകം ചെഞ്ചേരിയിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകൻ ആരുഷാണ് മരിച്ചത്. ചവറ പയ്യലക്കാവിലുള്ള ബന്ധുവീട്ടിൽവച്ച് ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം.
രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ, ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലമുള്ള കുട്ടി വീടിനുള്ളിൽ അടുക്കളയിൽ കുപ്പിയിലിരുന്ന മണ്ണെണ്ണ കുടിക്കുകയായിരുന്നു .ഉടൻ തന്നെ കുഴഞ്ഞുവീണ ആരുഷിനെ ചവറയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചു.
തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഏഴരയോടെ മരിച്ചു.ആരുഷിന്റെ സഹോദരി ഐശ്വര്യ. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post