ദശാബ്ദങ്ങളായി ചായയെന്നാൽ ശബരി ടീ തന്നെയാണ് പലർക്കും. ചായപ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ സപ്ലൈകോ ശബരി തേയില പൊടി നാല് വ്യത്യസ്ത രൂപങ്ങളിൽ രുചി പകരുന്നത് തുടരുകയാണ്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്തതാണ് ശബരി തേയിലപ്പൊടിയെ മലയാളിയുടെ ഇഷ്ടബ്രാൻഡാക്കുന്നത്. ശബരി ചായയിലെ ആന്റി ഓക്സിഡന്റ് മനസിന് പുത്തനുണർവ് നൽകുന്നതിനൊപ്പം ശരീരത്തിന് ആരോഗ്യം ഉറപ്പുനൽകുകയും ചെയ്യുന്നു.
പ്രമുഖ ടീ എസ്റ്റേറ്റുകളിൽ നിന്നും ലേലത്തിൽ സംഭരിക്കുന്ന ഗുണമേന്മയുള്ള തേയില സ്വന്തം ബ്ലെൻഡിങ് യൂണിറ്റുകളിൽ സംസ്കരിച്ചാണ് ശബരി ചായപ്പൊടി നിർമ്മിക്കുന്നത്. ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സപ്ലൈകോ ഉറപ്പാക്കുന്നതുകൊണ്ട് ശബരി തേയിലപ്പൊടി മലയാളിക്ക് വിശ്വസ്ത ബ്രാൻഡാണ്.
സ്ട്രോങ് ഹോട്ടൽ ബ്ലെൻഡ്, സൂപ്പർ ഫൈൻ ഡസ്റ്റ് ടീ, ശബരി സുപ്രീം, ഗോൾഡ് പ്രീമിയം ഡസ്റ്റ്് ടീ ഇങ്ങനെ നാല് രുചികളിലാണ് സബരി തേയിലപ്പൊടി വിണിയിൽ ലഭ്യമായിട്ടുള്ളത്. ഏത് തരം ചായയെ ഇഷ്ടപ്പെടുന്നവർക്കും ശബരി ചായപ്പൊടിയെ വിശ്വസിക്കാം.
ഗുണമേന്മയ്ക്ക് ഒപ്പം മികവാർന്ന പായ്ക്കിങിലും ന്യായമായ വിലയിലും സാധാരണക്കാരന്റെ പോക്കറ്റ് ചോർത്താത്ത വിലയിലുമാണ് സപ്ലൈകോ ശബരി ബ്രാൻഡ് തേയിലപ്പൊടി വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്.
Discussion about this post