ന്യൂഡല്‍ഹി: കേന്ദ്ര നേതൃത്വത്തിന് എല്‍ഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. വി.എസ് മുന്നണി വിപുലീകരണത്തിനെ വിമര്‍ശിച്ച് രംഗത്തു വന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം കേന്ദ്ര നേതൃത്വത്തിന് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
Discussion about this post