തിരുവനന്തപുരം: കഴിഞ്ഞ ആറുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ വിവരിക്കുന്ന ഷോർട്ട് വീഡിയോ വൈറലാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീഷ്യൽ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ഒരു മിനിറ്റിൽ വിവരിക്കുന്നതാണ് വീഡിയോ. ഉത്സവപറമ്പിലെ കാർണിവൽ കൂടാരത്തിലെത്തുന്ന കുട്ടികൾ ഗെയിമിൽ പങ്കെടുക്കുന്ന രൂപത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ദാരിദ്ര്യത്തേയും പട്ടിണിയേയും തൊഴിലില്ലായ്മയേയും വെടിവെച്ചിടുന്ന കുട്ടിയാണ് വീഡിയോയിലെ താരം. തുടർന്ന് കൈയ്യടികളോടെ തന്നെ ഓൺലൈൻ വിദ്യാഭ്യാസത്തിലെയും സൗജന്യ ചികിത്സയിലേയും അഴിമതി രഹിത പോലീസ് സേവനത്തിലേയും ദാരിദ്ര നിർമാജ്ജനത്തിലേയും ഒന്നാം സമ്മാനം കുട്ടി സ്വന്തമാക്കുന്നതും വീഡിയോയിൽ കാണാം.
പബ്ലിക് അഫയേഴ്സ് ഇൻഡക്സിലേയും മികച്ച ഭരണം കൊണ്ട് രാജ്യത്തെ തന്നെ മികച്ച സംസ്ഥാനമായി കേരളം തുടർച്ചയായി ഒന്നാം സ്ഥാനത്തേക്ക് ഉയർന്നതിനേയും, നേട്ടങ്ങൾ കരസ്ഥമാക്കുന്ന കുട്ടിയിലൂടെ വീഡിയോയിൽ പ്രതീകാത്മകമായി കാണിക്കുന്നുണ്ട്.
‘അസാദ്ധ്യമെന്നു കരുതിയ ലക്ഷ്യങ്ങൾ സ്വന്തമാക്കിയാണ് കേരളം മുന്നേറുന്നത്. ജനകീയവും സർവ്വതലസ്പർശിയും സുസ്ഥിരവുമായ കേരളത്തിന്റെ വികസന മാതൃക കരസ്ഥമാക്കിയത് അനവധി നേട്ടങ്ങളാണ്’- എന്നാണ് മുഖ്യമന്ത്രി ഇതിന് നൽകിയിരിക്കുന്ന തലവാചകം.
വീഡിയോ:
Discussion about this post