വിസ്മയ കേസില്‍ വിധി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിവിധ അഭിപ്രായങ്ങളാണ് നിറയുന്നത്. കിരണ്‍കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞു പോയെന്നു ഭൂരിഭാഗം പേരും രോഷവും സോഷ്യല്‍ മീഡിയയില്‍ അടക്കം കത്തി നില്ക്കുന്നു. ഈ അവസരത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ദീപ സൈറ. വിസ്മയ ഇന്നും ജീവിച്ചിരുന്നെങ്കില്‍ എന്ന രീതിയിലാണ് ദീപയുടെ കുറിപ്പ്.
‘വെറുതെ.. ഒരു കഥ പോലെ ഓര്‍ക്കാം.. വിസ്മയ മരിച്ചില്ല! ഒരു ഉറച്ച തീരുമാനമെടുത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ അവള് കോടതിയിലേക്ക് നീങ്ങുന്നു. ഒരു ഡിവോഴ്സ് മാത്രമല്ല അവള് ആഗ്രഹിച്ചത്. സ്ത്രീധനം ചോദിച്ചു വാങ്ങിയത് മുതല്‍ ദേഹോപദ്രവം വരെ അവള് കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കുന്നു. കിരണ്‍ എന്ന മനുഷ്യനെ ശിക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നു. അതിനായി എല്ലാവരുടെയും സഹായവും സഹകരണവും തേടുന്നു. എന്ത് നടക്കുമെന്ന് നോക്കാം?
സ്വന്തം വീട്ടില്‍ അച്ഛന്, ചേട്ടന്, അമ്മ: കഴിവതും ഡിവോഴ്സ് ഇല്ലാതെ നോക്കാം മോളെ. അല്പം ക്ഷമയൊക്കെ നമ്മളും കാണിക്കണം. തീരെ സഹിക്കാന്‍ പറ്റാതെ ആയാല്‍ വേണമെങ്കില്‍ നീ ഇവിടെ വന്നു നിന്നോ.! ഇനി നിനക്ക് നിര്‍ബന്ധം ആണെങ്കില്‍ ഡിവോഴ്സ് നോക്കാം. അല്ലാതെ അയാളെ ഉപദ്രവിച്ചിട്ട് നമുക്കെന്ത് കിട്ടാനാണ്.. നമുക്ക് മാത്രമാണ് നഷ്ടം. നിന്റെ ജീവിതമാണ് പോകുന്നത്. നാട്ടുകാര്‍ നമ്മളെയാവും കുറ്റപ്പെടുത്തുക. ഇപ്പോള്‍ തന്നെ ബന്ധുക്കള്‍ പലരും മുറുമുറുത്തു തുടങ്ങി.
Read Also: ‘അത് യൂണിഫോം തന്നെയാണ്, മതവേഷമല്ല’; ആ വൈറല്‍ ചിത്രത്തിലെ ഡ്രൈവര്‍ പറയുന്നു
നാട്ടുകാര്‍: ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഒന്ന് അഡ്ജസ്റ്റ് ചെയ്യാന്‍ ഉള്ള കഴിവില്ല.. ഒന്ന് പറഞ്ഞു രണ്ടാമത്തതിന് കോടതിയിലാ.. ആ ചെറുക്കന് പാവമാണെന്നെ. കാണാനും കൊള്ളാം. നല്ല ജോലിയും. ഇവള്ടെ അഹങ്കാരം.. കൊടുക്കാമെന്നു പറഞ്ഞ കാശും കാറുമൊക്കെ കൊടുക്കണ്ടേ പിന്നെ? പറഞ്ഞു പറ്റിക്കാമോ?? പെങ്കൊച്ചിന് വേറെ വല്ല റൊമാന്സും കാണുമെന്നെ… അല്ലാതെ പിന്നെ!
കിരണിന്റെ വീട്ടുകാര്‍ : ഒരു നയാപൈസ ജീവനാംശം കൊടുക്കാത്ത രീതിയില്‍ ഡിവോഴ്സ് ചെയ്ത് എടുക്കണം. അവള് അനുഭവിക്കട്ടെ.. എന്റെ മോനു വേറെ നല്ല ബന്ധം കിട്ടും.. നല്ല കാറും കിട്ടും. അവള് പെണ്ണാ.. അവളിനി ആ വീട്ടില്‍ കിടന്നു നരകിക്കും
കിരണ്‍: കേസ് നീട്ടും ഞാന്‍! അവള് പഠിത്തം സമാധാനത്തോടെ തീര്‍ക്കില്ല. കോളേജിലും നാട്ടിലും അവളെപ്പറ്റി കഥകള്‍ അടിച്ചിറക്കിയാണെങ്കിലും അവളെ നാറ്റിക്കും ഞാന്‍! നോക്കിക്കോ!
അവസാനം കോടതി: തെളിവില്ല… ഇത് പോരാ… ശിക്ഷിക്കാന്‍ പറ്റില്ല.. കൗണ്‍സിലിങ് കൊടുക്കാം വേണേല്‍ ഡിവോഴ്സിന് വേണേല്‍ ശ്രമിക്കാം. കുഞ്ഞേ നീ മരിച്ചത് നന്നായി.. ഇത്രയെങ്കിലും നീതി ലഭിച്ചല്ലോ ആണ്മക്കളെ സ്ത്രീസംരക്ഷണ നിയമങ്ങളും അത് ലംഘിച്ചാല്‍ ലഭിക്കുന്ന ശിക്ഷയും അറിയിച്ചു വളര്‍ത്തുക. പെണ്മക്കളെ വിദ്യാഭ്യാസവും നിയമജ്ഞാനവും സാമ്പത്തികസ്വതന്ത്ര്യവും നല്കി വളര്‍ത്തുക. പിന്നെ ഏറ്റവും പ്രധാനം.. സ്ത്രീധനം കൊടുക്കാതിരിക്കുക.. പറ്റുവോ? യെവിടെ പറ്റാന്‍!
Discussion about this post