കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃപീഡനം സഹിക്കാനാകാതെ വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ ഉറപ്പാക്കിയ അന്വേഷണ മികവിന് വീണ്ടും ആദരം. കേസിൽ മികച്ച അന്വേഷണം നടത്തിയ അന്വേഷണ സംഘ തലവൻ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാറിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി രംഗത്തെത്തി.
ഇന്ന് രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാർ.
കെയർ ആൻഡ് ഷെയർ കേരള പോലീസുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തതും പി രാജ്കുമാറായിരുന്നു, കെയർ ആൻഡ് ഷെയർ ഡയറക്ടർമാരായ എസ് ജോർജ്, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറൽ മാനേജർ ജോസ് പോൾ എന്നിവരും കൂടെയുണ്ടായിരുന്നു.
Discussion about this post