ചണ്ഡീഗഡ്: ഭാര്യയുടെ പീഡനം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ച് സ്കൂൾ അധ്യാപകൻ. ഹരിയാനയിലെ ഭിവാടിയിലാണ് സംഭവം. അജിത് സിങ് എന്നയാളാണ് സോനിപാത്ത് സ്വദേശിനിയായ ഭാര്യയ്ക്കെതിരെ പരാതി നൽകിയത്. തന്നെ, പൈപ്പ് കൊണ്ടും ക്രിക്കറ്റ് ബാറ്റുകൊണ്ടും ഭാര്യ മർദ്ദിക്കുന്നത് പതിവാണെന്ന് അജിത് ആരോപിക്കുന്നു. സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ഹാജരാക്കി കൊണ്ടാണ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ടെക്സസ് സ്കൂളില്‍ 18കാരന്റെ വെടിവെയ്പ്പ് : 19 വിദ്യാര്‍ഥികളടക്കം 21 മരണം
ഒമ്പത് വർഷം മുമ്പാണ് ഇവർ പ്രണയിച്ച് വിവാഹം ചെയ്തത്. ആദ്യ വർഷങ്ങളിൽ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പിന്നീട് ഭാര്യ അകാരമായി ദേഷ്യപ്പെടാൻ തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി അവൾ തന്നെ പീഡിപ്പിക്കുകയാണെന്ന് അജിത് പരാതിയിൽ ആരോപിക്കുന്നു. ദമ്പതികൾക്ക് 8 വയസ്സുള്ള ഒരു മകനുണ്ട്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. മകന്റെ സാന്നിധ്യത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഭാര്യ അജിത്തിനെ മർദിക്കുന്നത് വിഡിയോയിലുണ്ട്.
‘മകനെ ഓർത്ത് മിണ്ടാതിരുന്നു. എന്നാൽ ഇപ്പോൾ ഭാര്യ അതിര് ലംഘിക്കുന്നു. ഭാര്യയെ അക്രമത്തിന് പ്രേരിപ്പിച്ചത് ഭാര്യാസഹോദരനാണ്’. അജിത് സിങ് ആരോപിക്കുന്നു. കേസ് പരിഗണിച്ച കോടതി സംഭവം അന്വേഷിച്ച് തുടർ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ വേണം അന്വേഷണ ചുമതല ഏൽപ്പിക്കാനെന്നാണ് കോടതിയുടെ ഉത്തരവ്.
Discussion about this post