കൊച്ചി: പോസ്റ്റ് -പ്രീ വിവാഹ ഫോട്ടോ ഷൂട്ടുകൾക്ക് അനുമതി നൽകി കൊച്ചി മെട്രോ. കൊച്ചിയുടെ ഭംഗിയിൽ ഫോട്ടോഷൂട്ട് നടത്താനുള്ള അനുമതിയാണ് ഇപ്പോൾ കൈവന്നിരിക്കുന്നത്. നേരത്തെ, സിനിമ-പരസ്യ ഷൂട്ടിങ്ങുകൾക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു.
നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. സിനിമ-പരസ്യ ഫോട്ടോഷൂട്ടുകൾക്ക് നൽകിയതിനേക്കാൾ തുക കുറച്ചാണ് സേവ് ദി ഡേറ്റിനും മറ്റും നൽകുക.
നൽകേണ്ട തുക ഇങ്ങനെ ;
നിർത്തിയിട്ട ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ അയ്യായിരം രൂപ നൽകണം. ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേക്ക് 12,000 രൂപയാണ്.
ഇതിനായി 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്. ഓടുന്ന ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ നേരത്തേക്ക് ബുക്ക് ചെയ്യാൻ 8000 രൂപ നൽകണം. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്.
മൂന്ന് കോച്ചുകൾക്ക് 17,500 രൂപ നൽകണം. ഇത് ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും സർവീസ് നടത്തും. 25,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.
Discussion about this post