വിവാഹം കഴിഞ്ഞ് വധു വരന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ വികാര നിർഭരമായ രംഗങ്ങൾ പല രംഗങ്ങളും നാം കണ്ടിട്ടുണ്ട്. മാതാപിതാക്കളേയും സഹോദരങ്ങളെയും പിരിയുന്നതും പുതിയ സാഹചര്യങ്ങളിലേയ്ക്ക് പറിച്ചു നടുന്നതിലുള്ള സങ്കടവുമൊക്കെയായി കല്യാണപ്പെണ്ണിന്റെ കരച്ചിൽ ഏവരുടെയും കണ്ണുകളെ ഈറനണിയിക്കാറമുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് സൈബറിടത്ത് തരംഗമാകുന്നത്.
ചേച്ചിയെ പിരിയുന്ന കുഞ്ഞനുജന്റെ സങ്കടമാണ് ഈ വിഡിയോയിൽ. അരുൺ എയിം ഫോട്ടോഗ്രഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ കണ്ണു നിറയ്ക്കും വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഇല്ല ചേച്ചി പോകണ്ട ചേച്ചിയെ ഞാൻ വിടില്ല’ എന്നു പറഞ്ഞു കരയുകയാണ് കുഞ്ഞനുജൻ.
മനുഷ്യാവകാശ കമ്മിഷന് ‘അനാവശ്യം’ : പിരിച്ചു വിട്ട് താലിബാന്
ചേച്ചിയെ വിടാതെ വട്ടം പിടിച്ചാണ് കുഞ്ഞനുജൻ നെഞ്ചുപൊട്ടി കരയുന്നത്. വധുവും ബന്ധുക്കളുമൊക്കെ ആ ബാലനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ കരച്ചിലോട് കരച്ചിൽ തന്നെയാണ്. വൈറലായ ഈ വിഡിയോയിലെ വധുവിനെ കുറിച്ചോ കുഞ്ഞനുജനെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീഡിയോ സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
Discussion about this post