ലണ്ടന്‍ : പാര്‍ലമെന്റ് നടപടികള്‍ക്കിടെ ഫോണില്‍ പോണ് വീഡിയോ കണ്ട ബ്രിട്ടീഷ് എംപി രാജി വച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്സണ്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നുള്ള എംപി നീല്‍ പാരിഷ് ആണ് രാജി വച്ചത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്ദമേറിയതിനെ തുടര്‍ന്നാണ് രാജി.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനിടെ നീല്‍ ഫോണില്‍ പോണ് വീഡിയോ കാണുന്നത് ശ്രദ്ധയില്‍പ്പെട്ട വനിതാ എംപി നല്കിയ പരാതിയില്‍ ഇയാളെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് ശേഷം ശനിയാഴ്ചയാണ് രാജി വയ്ക്കുന്നതായി നീല്‍ അറിയിച്ചത്.
Also read : സോഷ്യല്‍ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം
ഒരു നിമിഷത്തെ തോന്നലില്‍ ചെയ്തുപോയ കാര്യമാണെന്നും കുടുംബത്തിനും സ്വന്തം മണ്ഡലത്തിനും താന്‍ മൂലമുണ്ടായ അപമാനം തിരിച്ചറിയുന്നുവെന്നും രാജി സമര്‍പ്പിച്ചു കൊണ്ട് നീല്‍ പറഞ്ഞു.
Discussion about this post