ആരോഗ്യത്തിന്റെ ഉറവിടം വീട്ടിലെ അടുക്കളയാകുമ്പോൾ പാചകത്തിനായി എടുക്കുന്ന ചേരുവകളിലും അതീവസൂക്ഷ്മത പുലർത്തണം. ഗുണമേന്മയും കലർപ്പില്ലാത്തതും എന്നാൽ രുചിയിൽ വിട്ടുവീഴ്ചയുമില്ലാത്ത കറി കൂട്ടുകളാണ് വീട്ടിലേക്ക് ആവശ്യം. സപ്ലൈകോ ശബരി പുറത്തിറക്കുന്ന മസാല പൊടികൾ ആരോഗ്യം ഉറപ്പുവരുത്തുന്നതും മായം കലരാത്തതുമാണ്.
മികച്ച പായ്ക്കിങിലും ഗുണമേന്മയിലും വിപണിയിലേക്ക് എത്തിക്കുന്ന സപ്ലൈകോയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി തുടങ്ങിയവയ്ക്ക് ആവശ്യക്കാർ ഏറുകയാണ്. പാചകത്തെ സ്നേഹിക്കുന്നവർ ശബരി ബ്രാൻഡ് കറി കൂട്ടുകൾ മാത്രം തെരഞ്ഞെടുക്കുന്നത് ഇവയുടെ ഗുണമേന്മയ്ക്ക് ഉദാഹരണവുമാണ്.
ഗുണമേന്മ ഉറപ്പാക്കി നേരിട്ട് സംഭരിക്കുന്ന മഞ്ഞൾ, മുളക്, മല്ലി എന്നിവ സപ്ലൈകോയുടെ പ്രോസസിങ് സെന്ററുകളിൽ വെച്ച് സംസ്കരിച്ചാണ് സപ്ലൈകോ ശബരി പമുളക്, മഞ്ഞൾ, മല്ലി തുടങ്ങിയ മസാല പൊടികൾ തയ്യാറാക്കുന്നത്. സംസ്കരണത്തിൽ നൂറു ശതമാനം കൃത്യതയും വൃത്തിയും ഉറപ്പാക്കുന്നതിനാൽ അടുക്കളയിലേക്ക് ശബരിയുടെ മസാലപൊടികളെക്കാൾ മികച്ച ഓപ്ഷൻ വേറെയില്ല.
ഇപ്പോഴാകട്ടെ, സപ്ലൈകോ ശബരി ഉത്പന്നങ്ങൾ സമീപത്തെ സപ്ലൈകോ ഔട്ലെറ്റുകളിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് വഴി ഓർഡർ ചെയ്യാവുന്നതാണ്. ഹോം ഡെലിവറിയായി ഉത്പന്നങ്ങൾ വീട്ടിലെത്തും. പ്ലേ സ്റ്റോറിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് ഡൗൺലോഡ് ചെയ്യാം.
Discussion about this post