ഇന്ത്യന്‍ സിനിമാ ഡയലോഗുകള്‍ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ ടാന്‍സാനിയന്‍ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ച് പേരടങ്ങിയ സംഘത്തെ പ്രതിരോധിക്കുന്നതിനിടയില്‍ താരത്തിന്റെ വലതുകൈയ്ക്ക് പരിക്കേറ്റു.
കൂട്ടം ചേര്‍ന്നെത്തിയ അഞ്ച് പേര് തന്നെ വടിയും കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്ന് കിലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇത് ഭയപ്പെടുത്തുന്ന സംഭവമാണെന്നും എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും കിലി സ്റ്റോറിയിലൂടെ അറിയിച്ചു. കൈവിരലിന് അഞ്ച് സ്റ്റിച്ചുണ്ടെന്നാണ് വിവരം. സംഭവത്തിന് ശേഷം അക്രമികള്‍ ഓടി രക്ഷപെട്ടു.
ഇന്‍സ്റ്റഗ്രാമില്‍ 2.2 മില്യണ്‍ ഫോളോവേഴ്സാണ് കിലിക്കുള്ളത്. പ്രശസ്തമായ ഒരുപാട് ഹിന്ദി ഗാനങ്ങളുടെ ലിപ് സിങ് വീഡിയോസും ഡാന്‍സ് വീഡിയോസും കിലിയും സഹോദരി നീമയും ചേര്‍ന്ന് ചെയ്തിട്ടുണ്ട്. ഷേര്‍ഷ എന്ന ബോളിവുഡ് സിനിമയിലെ രാതാം ലംബിയാ ലംബിയാ എന്ന ഗാനത്തിന്റെ റീല്‍ അഞ്ച് ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ വന്‍ ട്രെന്ഡിംഗായിരുന്ന കച്ചാ ബദാമിനും പുഷ്പയിലെ ഗാനത്തിനുമൊക്കെ ഇവര്‍ ചുവട് വച്ചിരുന്നു. റിപബ്ലിക് ദിനത്തോടുബന്ധിച്ച് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചതും നിമിഷങ്ങള്‍ക്കകം വൈറലായി.
Discussion about this post