താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിന് മുകളില്‍ നിന്ന് കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് മരിച്ചു. വണ്ടൂര്‍ എളമ്പാറ ബാബുവിന്റെ മകന് അഭിനവ് (20) മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് ചികിത്സയിലാണ്.
സംഭവിച്ച കല്ല് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ രണ്ടുപേരും കൊക്കയിലേക്ക് വീണു.
പരിക്കേറ്റ ഇരുവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിനവിന്റെ ജീവന് രക്ഷിക്കാനായില്ല.
Discussion about this post