ബിക്കാനീർ: സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ തോക്കുധാരികൾക്ക് ഒടുവിൽ ജീവഭയത്താൽ ഓടേണ്ടി വന്നു. ബീക്കാനീറിലെ ബിഎസ്എഫ് ജവാന്റെ വീട്ടിലാണ് സംഭവുമുണ്ടായത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയെത്തിയ അക്രമികളെ ജവാന്റെ ഭാര്യ ധൈര്യപൂർവ്വം നേരിടുകയായിരുന്നു. യുവതിയുടെയും മക്കളുടെയും ചെറുത്തുനിൽപ്പിൽ പിടിച്ച് നിൽക്കാനാകാതെ മോഷ്ടാക്കൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ വൈറലാവുകയാണ്.
ALSO READ- തലയിൽ സ്റ്റീൽ പാത്രം കുരുങ്ങി; മലപ്പുറത്തെ ഒരു വയസുകാരിക്ക് രക്ഷകരായി എത്തി അഗ്നിരക്ഷാസേന
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ഓടെ ബിക്കാനീറിലാണ് സംഭവം. രേഖ എന്ന വീട്ടമ്മയും മക്കളായ അവ്നി (07), ശ്രവ്യ (03) എന്നീ പെൺമക്കളും താമസിക്കുന്ന വീട്ടിലേക്ക് തോക്കുധാരികൾ എത്തുകയായിരുന്നു. രേഖയുടെ ഭർത്താവ് ഉർവേശ് കുമാർ ബിഎസ്എഫിലാണ്.
#UttarPradesh : बदमाशों से भिड़ी बीएसएफ जवान की पत्नी, सात साल की बेटी की हिम्मत देख भागे लुटेरे, देखें मां-बेटी का साहस भरा वीडियो pic.twitter.com/Z9dcJ1U1gm
— Hindustan (@Live_Hindustan) April 13, 2022
മകളെ സ്കൂട്ടറിൽ എത്തി സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ട് വരുന്നതിനിടെ വീടിനടുത്തുള്ള എടിഎമ്മിൽ നിർത്തി നിന്നും രേഖ കുറച്ച് പണം പിൻവലിച്ചിരുന്നു. ഇതുകണ്ട് സമീപത്ത് നിന്നിരുന്ന രണ്ട് യുവാക്കൾ രേഖയെ പിന്തുടർന്ന് വീട്ടിലെത്തി. വീടിനു മുന്നിലെത്തി രേഖ സ്കൂട്ടിയിൽ നിന്നിറങ്ങിയപ്പോഴേക്കും യുവാക്കൾ രേഖയെ ആക്രമിച്ചു. ഇത് കണ്ട് നിന്ന മൂത്ത പെൺകുട്ടി ഉടൻ തന്നെ പുറത്തേയ്ക്ക് ഓടി ബഹളം വെച്ചു.
ഇതിനിടെ, രേഖയെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. അക്രമികൾ അവരെ മുറിയിലേക്ക് വലിച്ചിഴച്ചെങ്കിലും നിരായുധയായ രേഖ കീഴടങ്ങാൻ തയ്യാറാകാതെ പൊരുതുകയായിരുന്നു. അക്രമിയുടെ കൈയ്യിൽ പിസ്റ്റളുണ്ടായിരുന്നു. ഇതിന്റെ മറുവശം കൊണ്ട് യുവാവ് രേഖയെ പലതവണ തല്ലി. രേഖയുടെ തലപൊട്ടി ചോരയൊലിക്കാൻ തുടങ്ങിയപ്പോഴും യുവതി അക്രമകാരികളെ പ്രതിരോധിക്കുകയായിരുന്നു.
ഇതിനിടെ, പെൺകുട്ടിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. ഇനിയും തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് യുവാക്കൾ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടു. ഇതിനിടെ, യുവതിയുടെ കൈവശമുണ്ടായിരുന്ന പേഴ്സും പണവും ഇവർ തട്ടിയെടുത്തിരുന്നു.
വിവരം പോലീസിൽ അറിയിച്ചിട്ടുണ്ട്. പണവും അവശ്യ രേഖകളും അക്രമികൾ കവർന്നതായി യുവതി പോലീസിൽ പരാതി നൽകി. രേഖയുടെ വീട്ടിൽ അഞ്ച് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Discussion about this post