നാടക ലോകത്തുനിന്നും മലയാള സിനിമയ്ക്ക് ലഭിച്ച മാണിക്യമാണ് നടൻ തിലകൻ എന്ന് സംശയമില്ലാതെ പറയാം. കോമഡിയും വാത്സല്യവും ദേഷ്യവും പകയുംമെല്ലാം വഴങ്ങുന്ന അപൂർവ്വ നടനവൈഭവമായിരുന്നു തിലകൻ. ഇപ്പോഴിതാ നടൻ തിലകനെ കുറിച്ച് മകൻ ഷോബി തിലകൻ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
മറ്റുള്ളവരെ പറ്റി നല്ലത് പറയാൻ അൽപം ബുദ്ധിമുട്ടുള്ള തിലകൻ അസാധ്യ പെർഫോമൻസ് എന്ന് പറഞ്ഞിട്ടുള്ളത് മഞ്ജു വാര്യരെ പറ്റിയാണെന്ന് വെളിപ്പെടുത്തുകയാണ് ഷോബി തിലകൻ. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ അത് കാണാൻ പറ്റും. മഞ്ജുവിനൊപ്പം അഭിനയിച്ചപ്പോൾ അച്ഛൻ നെർവസായെന്ന് തോന്നിയിട്ടുണ്ടെന്നും ഷോബി പറഞ്ഞു.
മഞ്ജുവിന്റെ കൂടെ നിന്ന് താഴെ പോവാൻ പാടില്ലല്ലോ. അത്രയ്ക്ക് മനോഹരമായിരുന്നു മഞ്ജുവിന്റെ പ്രകടനം. രണ്ട് പേരും കട്ടക്ക് നിന്നുവെന്നും ഷോബി അഭിപ്രായപ്പെടുന്നു. ഇതുകൂടാതെ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പിന്നീലെ ദുൽഖർ സൽമാനേയും തിലകൻ പ്രശംസിച്ചു എന്ന് ഷോബി പറഞ്ഞു.
ഉസ്താദ് ഹോട്ടലിന്റെ ലൊക്കേഷനിൽ നിന്ന് താനും അച്ഛനും റിയാദിലേക്ക് പോവുകയായിരുന്നു. ആ സമയത്ത് താൻ ദുൽഖറിനെ പറ്റി ചോദിച്ചു. ദുൽഖറിന്റെ പ്രായംവച്ച് നോക്കുമ്പോൾ നന്നായിട്ട് ചെയ്യുന്നുണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. അവന്റെ ആ പ്രായത്തിൽ ഈ ഒരു കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നൊരു സംശയം തനിക്കുണ്ടായിരുന്നു. പക്ഷേ അവൻ നന്നായിട്ട് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് യങ്ങായ ഒരു നടന് അച്ഛന്റടുത്ത് നിന്നും ഇത്രയധികം പ്രശംസ ലഭിക്കുന്നതെന്നും ഷോബി വെളിപ്പെടുത്തി.
Discussion about this post