കൊച്ചി: മലയാള നടിയെ കൊച്ചിയിൽ വെച്ച് ആക്രമണത്തിന് ഇരയാക്കിയ കേസിൽ പ്രതിയായ ദിലീപിനെ സഹായിക്കാൻ മലയാള സിനിമാ രംഗത്തെ കൂടുതൽ പേർ ഇടപെട്ടതായി റിപ്പോർട്ട്.
കേസിലെ സാക്ഷികളായ സിനിമാരംഗത്തെ പലരേയും സ്വാധീനിക്കാൻ ഗൾഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ നടിയോട് ഉടൻ തന്നെ ഗൾഫിൽ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
അതേസമയം, കേസിൽ ദിലീപിന്റെ സഹോദരൻ അനൂപിനെയും സഹോദരിയുടെ ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളിൽ തന്നെ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
Discussion about this post