ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ വാഹനപരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പോലീസ് ഉദ്യോസ്ഥന് വെടിയേറ്റു മരിച്ചു. ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിങാണ്(33) മരിച്ചത്. ക്രിസ്മസ് ദിന രാത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലായിരിക്കുന്ന സമയത്താണ് റോണില്‍ സിങിനു നേരെ വെടിയുതിര്‍ത്തത്.
വെടിയേറ്റ ഉടന്‍ റോണില്‍ സിങ് വയര്‍ലെസ് സംവിധാനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ മറ്റു പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അദ്ദേഹം മരണ്തതിന് കീഴടങ്ങിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമി സംഭവത്തിനുശേഷം രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ റോണില്‍ സിങ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ന്യൂമാന്‍ പോലീസില്‍ ജോലിചെയ്യുകയാണ്. അനാമികയാണ് ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനമറിയിച്ചു.
Discussion about this post