സന്നിധാനം: ശബരിമലയില്‍ സുപ്രീംകോടതി വിധിക്ക് ശേഷവും ഒരു യുവതി പോലും ദര്‍ശനം നടത്താതിരുന്നത് സര്‍ക്കാരിന് താല്പര്യമില്ലാത്തതിനാല് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ചട്ടമ്പിമാരുടെ ശരണംവിളികണ്ട് പേടിച്ചിട്ടല്ല. സര്‍ക്കാര്‍ വിചാരിച്ചാല്‍ യുവതികളെ ഈസിയായിട്ട് കയറ്റാന്‍ സാധിക്കും. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണരുതെന്നും മന്ത്രി വിശദീകരിച്ചു.
ആക്ടിവിസ്റ്റുകള്‍ എന്ന വാക്ക് പ്രയോഗിച്ചതു തീവ്രസ്വഭാവവും പ്രത്യേക നിലപാട് ഉള്ളവരെയും ഉദ്ദേശിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപിയുടെ ശബരിമലയിലെ സമരത്തേയും വിമര്‍ശിച്ച മന്ത്രി സമരം ശബരിമലയെ സംഘര്ഷഭൂമിയാക്കിയെന്നും കുറ്റപ്പെടുത്തി. ഇതു തെറ്റാണെന്നു ബോധ്യപ്പെട്ടതുകൊണ്ടാണു അവര്‍ സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതെന്നും മനിതി സംഘടനയിലുള്ളവര്‍ എത്തിയതിലെ പോലീസ് നടപടി പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കടകംപള്ളി സുരേന്ദ്രന് സന്നിധാനത്ത് പറഞ്ഞു.
Discussion about this post