ന്യൂയോർക്ക്: ഇന്ത്യന്‍ വംശജനായ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് മതവിശ്വാസ പ്രകാരം നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ അനുമതി നല്കി യുഎസ് വ്യോമസേന.
ദര്ശന് ഷാ എന്ന ഉദ്യോഗസ്ഥനാണ് അനുമതി ലഭിച്ചത്. വ്യോമസേനയിലെ എയറോസ്പേസ് മെഡിക്കല്‍ ടെക്നീഷ്യനാണ് ദര്ശന്. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
over
ജോലി സമയത്ത് നെറ്റിയില്‍ തിലകം ചാര്‍ത്താന്‍ അനുവദിക്കണമെന്ന് ഇദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇതിന് വലിയ പിന്തുണയും ലഭിച്ചു. ഒടുവില്‍ കഴിഞ്ഞ ഫെബ്രുവരി 22 നാണ് ഇദ്ദേഹത്തിന് അനുമതി ലഭിച്ചത്.
Discussion about this post