ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ അട്ടിമറികളിലൊന്നായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ചരണ്‍ ജിത് സിംഗ് ഛന്നിയെ തോല്‍പിച്ച എഎപിയുടെ ലാഭ് സിങ് ഉകുകേ. ഛന്നിയെ ബദൗര്‍ മണ്ഡലത്തില്‍ 37,550 വോട്ടുകള്‍ക്കാണ് ലാഭ് സിങ്ങ് പരാജയപ്പെടുത്തിയത്.
മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനാണ് 35കാരനായ ലാഭ് സിങ്ങ്. അച്ഛന്‍ ഡ്രൈവറാണ്, അമ്മ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരിയും. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സാധാരണക്കാരനാണ് ലാഭ് സിങ്ങ്. രണ്ടു മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച ചന്നിയെ ഭാദൗര്‍ മണ്ഡലത്തിലാണ് ലാഭ് പരാജയപ്പെടുത്തിയത്. ഈ വിജയത്തിലൂടെ ലാഭ് പ്രശസ്തിയിലേക്ക് കുതിച്ചുയരുകയും ചെയ്തു.
ബര്‍ണാല ജില്ലയിലെ ഉഗോകെ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ലാഭ് സിങ്ങിന്റെ അമ്മ ബല്‍ദേവ് ജോലി ചെയ്യുന്നത്. മകന്‍ വന്‍വിജയം നേടി നിയമസഭയിലെത്തിയെങ്കിലും താന്‍ ചെയ്യുന്ന തൊഴില്‍ ഉപേക്ഷിക്കാനില്ലെന്ന് ബല്‍ദേവ് കൗര്‍ വ്യക്തമാക്കുന്നു. ഇക്കാര്യം, ഇവര്‍ മകനോടും പറഞ്ഞിട്ടുണ്ട്. ചൂലിന് എന്റെ ജീവിതത്തിന്റെ പ്രധാനഭാഗമാണ്. ഞാന്‍ സ്‌കൂളിലെ ജോലി തുടരും-ബല്‍ദേവ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു.
മകന്‍ ഈ വിജയം നേടിയതില്‍ അതിയായ സന്തോഷമുണ്ട്, പ്രത്യേകിച്ച് സിറ്റിങ് മുഖ്യമന്ത്രിയെ തോല്‍പിച്ചതില്‍. പക്ഷെ ഞാന്‍ എന്റെ ജോലി തുടരുക തന്നെ ചെയ്യും. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ ജീവിതമാര്‍ഗമാണ്. കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഈ ജോലിയില്‍ നിന്നുള്ള പണം എന്നെ സഹായിക്കും- അവര്‍ കൂട്ടിച്ചേര്‍ത്തു.
2013-ലാണ് ലാഭ്, ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ദര്‍ശന്‍ സിങ് ഡ്രൈവറാണ്. ലാഭിന്റെ ഭാര്യ വീര്‍പാല്‍ കൗര്‍ തയ്യല്‍ ജോലിക്കാരിയും. തിരഞ്ഞെടുപ്പു പ്രചാരണത്തിന് പണം ഇല്ലാതിരുന്നതിനാല്‍ സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളുമാണ് ഇതിനാവശ്യമായ സഹായം ചെയ്തുകൊടുത്തത്.
Punjab | Baldev Kaur, mother of AAP's Labh Singh, who defeated Congress' Charanjit S Channi from Bhadaur in Barnala, continues to work as a sweeper at a govt school in Ugoke village. She says," 'Jhadu' is an important part of my life. I'll continue to do my duty at the school." pic.twitter.com/OuX5kIPLFr
— ANI (@ANI) March 13, 2022
ലാഭ് സിങ് ഉകുകേ 2013ലാണ് എഎപിയില്‍ ചേര്‍ന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഉകുകേ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനാണ്. ‘മുഖ്യമന്ത്രി ചന്നി ഒരു സാധാരണക്കാരന്റെ മുഖംമൂടി അണിഞ്ഞിരിക്കുകയാണ്. ബദൗറിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചന്നിക്കറിയില്ല. എന്റെ മണ്ഡലത്തില്‍ 74 ഗ്രാമങ്ങളുണ്ട്, ഓരോ ഗ്രാമത്തിലെയും പ്രശ്‌നങ്ങള്‍ എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം ബദൗര്‍ കേവലമൊരു നിയമസഭ മണ്ഡലമല്ല, എന്റെ കുടുംബമാണ്. ചന്നി സാഹിബിന് ഇവിടുത്തെ 10 ഗ്രാമങ്ങളുടെ പേര് പോലും തികച്ചറിയില്ല, അദ്ദേഹത്തിന് ഇത് വെറും മണ്ഡലം മാത്രമാണ്.
Discussion about this post