ചെങ്ങന്നൂര്‍: കാര്‍ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്യം ഉണ്ടായി .തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലിടിച്ച് 8 വയസ്സുകാരന് മരിച്ചു. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്നു കുട്ടി. പുലിയൂര് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം പുത്തന്‍വീട്ടില്‍ സനല്‍-അനീഷ ദമ്പതികളുടെ ഏകമകന് ആരോണ്‍ ആണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കൊല്ലകടവ്-പുന്തല റോഡില്‍ ചെറുവല്ലൂര്‍ സിഎസ്ഐ പളളിക്കു സമീപമാണ് അപകടം ഉണ്ടായത്.
നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടരില് തട്ടി അല്പദൂരം വലിച്ചുനീക്കിയ ശേഷമാണ് കാര്‍ നിന്നത്. ഈ സമയം ആരോണ്‍ സ്കൂട്ടറിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അനീഷയുടെ മാതാപിതാക്കളായ പിടി തോമസിനും രാജമ്മയ്ക്കുമൊപ്പം രാജമ്മയുടെ വെണ്മണിയിലുള്ള സഹോദരിയുടെ വീടിന്റെ കൂദാശ കഴിഞ്ഞു പുലിയൂരിലെ വീട്ടിലേക്കു മടങ്ങവെയാണ് എതിരെയെത്തിയ കാര്‍ ഇടിച്ചത്. കാര്‍ ഓടിച്ചിരുന്ന മാങ്കാംകുഴി നൂറേക്കറിലെ കൃഷി ഓഫിസര്‍ വെണ്മണിത്താഴം മുരളീധരഭവനത്തില് മിനി എം പിള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണു കാര്‍ നിയന്ത്രണംവിട്ടതെന്നു പോലീസ് പറഞ്ഞു
അതേസമയം അപകടത്തില്‍ തോമസിന്റെ കാലുകള്‍ക്ക് സാരപരുക്കുകള് ഉണ്ട.് മിനിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലിയൂര് സ്നേഹഗിരി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആരോണ്‍. സംസ്കാരം പിന്നീട്. പിതാവ് സനല്‍ കുവൈത്തിലാണ്.
Discussion about this post