തിരുവനന്തപുരം: സ്കൂൾ യൂണിഫോമിൽ നെയ്യാറ്റിൻകരയിലെ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ 25000 രൂപ കവർന്ന സ്കൂൾ വിദ്യാർത്ഥിനി പിടിയിൽ. പെൺകുട്ടി ധരിച്ചിരുന്ന യൂണിഫോം ആണ് പോലീസിന് അന്വേഷണത്തെ സഹായിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തീരദേശത്തെ ഒരു സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം യൂണിഫോം ആണ് മോഷണം നടത്തുമ്പോൾ വിദ്യാർഥിനി ധരിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
തീവണ്ടിയിടിച്ച് പരിക്കേറ്റ നായയ്ക്ക് രക്ഷകരായി റെയില്‍വേ ജീവനക്കാര്‍
കൂടാതെ സമീപത്തെ ബ്യൂട്ടി പാർലറിൽ നിന്നും സമീപത്തെ മൊബൈൽ ഷോപ്പിൽ നിന്നും മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പോലീസിനു ലഭിച്ചു. ഇതും ആളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചു. കഴിഞ്ഞ ദിവസം രാവിലെ പല്ലുവേദന എന്ന പേര് പറഞ്ഞാണ് പെൺകുട്ടി സ്കൂളിൽ നിന്നും അറങ്ങിയത്. നെയ്യാറ്റിൻകരയിൽ എത്തിയ പെൺകുട്ടി ബ്യൂട്ടി പാർലറിൽ പോയി തലമുടി സ്ട്രെയ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
ബ്യൂട്ടിഷൻ ആവശ്യപ്പെട്ട തുക കൈവശം ഇല്ലാതിരുന്ന വിദ്യാർഥിനി 20 മിനുട്ടിനുള്ളിൽ തിരികെയെത്തി മുടി സ്ട്രെയ്റ്റ് ചെയ്തു മടങ്ങി. ഇതിനിടെയാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സമീപത്തെ ഒന്നിലധികം മൊബൈൽ ഷോപ്പുകളിലെത്തി 1000 രൂപ വീതം കടമായി ആവശ്യപ്പെട്ടു. അവർ ആവശ്യം നിരാകരിച്ചതിനു ശേഷമാണ് വെള്ളി ആഭരണങ്ങൾ വിൽക്കുന്ന ജ്വല്ലറിയിൽ എത്തി പണം കവർന്നത്.
സംഭവത്തിൽ സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥിനിയെ രക്ഷിതാകൾക്കൊപ്പം വിട്ടയക്കുകയും ചെയ്തു. വിദ്യാർഥിനി മോഷ്ടിച്ച പണം മടക്കി നൽകാമെന്ന് രക്ഷിതാക്കൾ അറിയിച്ചതോടെ ജ്വല്ലറി ഉടമ നൽകിയ പരാതി പിൻവലിച്ചു. ഇതേതുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞു വിട്ടത്.
Discussion about this post