തിരുവനന്തപുരം: ഉറങ്ങി എണീറ്റപ്പോഴേക്കും അഞ്ചംഗ കുടുംബം ഇനിയില്ലെന്ന ഞെട്ടലില്‍ നിന്നും കേരളം ഇതുവരെ ഉണര്‍ന്നിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് വര്‍ക്കലയിലെ പ്രതാപന്റെ ‘രാഹുല്‍ നിവാസ്’ എന്ന ഇരുനില വീടിന് തീപ്പിടിച്ചത്. അപകടത്തില്‍ മൂത്ത മകന് നിഹുല്‍ മാത്രമാണ് രക്ഷപ്പെട്ടത്.
മുകളിലെ നിലയിലേക്കുള്ള പടികളില്‍ ദേഹമാസകലം പൊള്ളലേറ്റ് അവശനായ നിഹുലിനെയാണ് അഗ്നിരക്ഷാ സേന ആദ്യം കാണുന്നത്. ഭാര്യയും കുഞ്ഞും മുകളിലുണ്ട്, അവരെ എല്ലാവരേയും രക്ഷിക്കണേ എന്ന് പറഞ്ഞപ്പോഴേക്കും നിഹുല്‍ കുഴഞ്ഞു വീണിരുന്നു.
തീപിടുത്തം ആദ്യം കാണുന്നത് പ്രതാപന്റെ വീടിന്റെ എതിരെ താമസിക്കുന്ന ശശാങ്കനായിരുന്നു. ശശാങ്കന് വീടിന്റെ വലതുഭാഗത്തെ കാര്‍ പോര്‍ച്ചില്‍ തീ പടരുന്നത് കണ്ടു ബഹളം കൂട്ടി. തീപിടുത്തത്തെ തുടര്‍ന്ന് ശശാങ്കന്റെ മകള്‍ അലീന നിഹുലിനെ വിളിച്ചിരുന്നു. രണ്ടാം തവണ വിളിച്ചപ്പോഴാണ് നിഹുല്‍ ഫോണ്‍ എടുത്തതെന്ന് അലീന പറയുന്നു. എവിടെയാ തീ എന്ന് നിഹുല്‍ ചോദിച്ചു. വീടിന്റെ മുന്നിലാണെന്ന് പറഞ്ഞു. ഉടന്‍ തന്നെ കട്ട് ചെയ്തെന്നും പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് അലീന പറയുന്നു.
എവിടെ തീയെന്നു ചോദിച്ചു. പിന്നീട് ഒന്നും ചോദിച്ചില്ല. എന്നാല്‍ കൂടുതല്‍ സംസാരിക്കുന്നതിന് മുന്‍പ് ഫോണ്‍ ബന്ധം മുറിഞ്ഞു. പുക പുറത്തേക്ക് പോകാന്‍ വീടിന്റെ ജനാലകള്‍ എറിഞ്ഞുടച്ചും സമീപത്തു നിന്നുള്ള വീടുകളില്‍ നിന്ന് പൈപ്പില്‍ വെളളം ചീറ്റിച്ചും ശ്രമിച്ചെങ്കിലും പടര്‍ന്നുകയറിയ തീയുടെ മുന്നില്‍ എല്ലാം വിഫലമായി. തീയുടെ ചൂടില്‍ വീടിന്റെ ഭിത്തിയിലെ സിമന്റ് ഇളകി വീണു. മൊസേക്ക് തറ പൊട്ടിത്തെറിച്ച് ഇളകി മാറി. ഫര്‍ണിച്ചറുകള്‍ ഉരുകിയ സ്ഥിതിയിലാണ്.
എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ നിഹുല്‍ ഓടി താഴത്തെ നിലയിലേക്ക് വന്നിരിക്കാമെന്നാണ് സൂചന. ഗുരുതരമായി പൊള്ളലേറ്റ നിഹുല്‍ അപകടാവസ്ഥ തരണം ചെയ്താലെ സംഭവത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. താഴത്തെ ഹാളിനോട് ചേര്‍ന്നായിരുന്നു പിതാവ് പ്രതാപന്റെ മൃതദേഹമെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയില്‍ ഭാര്യ ഷെര്‍ലിയും. ഇരുവര്‍ക്കും ചെറിയ തോതിലെ പൊള്ളലേറ്റിരുന്നുള്ളൂ. അടുക്കളയിലേക്ക് തീ പടര്‍ന്നിരുന്നില്ല. കട്ടിലില്‍ ഉറങ്ങിക്കിടന്നതു പോലെയായിരുന്നു അടുത്ത മുറിയില്‍ നിഹുലിന്റെ സഹോദരന് അഹില്‍ മരിച്ച് കിടന്നത്.
പിന്നീട് ഫയര്‍ ഫോഴ്സ് വന്ന് തീയണച്ചു പിറകു വശത്തെ കതകു തുറന്ന് അകത്ത് കയറിയപ്പോഴാണ് നിഹുല്‍ അവശതയില്‍ സ്റ്റെയര്‍ കെയ്സിന്റെ താഴെ ഇരിക്കുന്നത് കണ്ടത്. നിഹുല്‍ നടന്നാണ് ആംബുലന്‍സിലേക്ക് കയറിയതെന്നും അയല്‍വാസികള്‍ പറയുന്നു. അപ്പോഴും ഭാര്യയും കുഞ്ഞും മുകളിലുണ്ട് രക്ഷിക്കണമെന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാനും ഇടയ്ക്കു നിഹുല്‍ ശ്രമിച്ചു. ഇടയ്ക്കു കുഴഞ്ഞു വീഴുകയും ചെയ്തു. ആംബുലന്‍സില്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും നിഹുലിനെ എത്തിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നിഹുല്‍ അപകടാവസ്ഥ തരണം ചെയ്താലേ സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിക്കൂ.താഴത്തെ ഹാളിനോടു ചേര്‍ന്നായിരുന്നു നിഹുലിന്റെ പിതാവ് പ്രതാപന്റെ മൃതദേഹമെന്നു പൊലീസ് അറിയിച്ചു. കിടപ്പുമുറിയില്‍ ഭാര്യ ഷെര്‍ലിയും. ഇരുവര്‍ക്കും ചെറിയ തോതിലേ പൊള്ളലേറ്റിരുന്നുള്ളൂ. അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നുവെങ്കിലും തീ അങ്ങോട്ടേക്കു പടര്‍ന്നിരുന്നില്ല. മുകളില്‍ ഒരു കിടപ്പു മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയില്‍ നിഹുലിന്റെ ഭാര്യ അഭിരാമിയും മകന് എട്ടുമാസം പ്രായമുള്ള റയാനും നിശ്ചലമായി കിടന്നിരുന്നതു ഹൃദയഭേദകമായ കാഴ്ചയായിരുന്നു.
കട്ടിലില്‍ ഉറങ്ങിക്കിടക്കുന്നതു പോലെയായിരുന്നു അടുത്ത മുറിയില്‍ നിഹുലിന്റെ സഹോദരന് അഹില്‍ മരിച്ചു കിടന്നിരുന്നത്.പുക പുറത്തേക്കു പോകാന്‍ വീടിന്റെ ജനലുകള്‍ എറിഞ്ഞുടച്ചും സമീപത്തെ വീടുകളില്‍ നിന്നു പൈപ്പില്‍ വെളളം ചീറ്റിച്ചും ശ്രമിച്ചെങ്കിലും പടര്‍ന്നു കയറിയ തീയുടെ മുന്നില്‍ എല്ലാം വിഫലമായി. ചൂടില്‍ വീടിന്റെ ഭിത്തിയിലെ സിമന്റ് ഇളകി വീണു. തറ പൊട്ടിത്തെറിച്ച് ഇളകി മാറി. ഫര്‍ണിച്ചറുകള്‍ ഉരുകിയ സ്ഥിതിയിലാണ്.
സംഭവത്തില്‍ മറ്റ് ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം പറയുന്നത്. വീടിന് പുറത്തോ സമീപത്തോ അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും പോലീസ് പറയുന്നു. മിക്കസമയത്തും മുറികളിലെ എസി പ്രവര്‍ത്തിപ്പിക്കാറുണ്ടായിരുന്നു. ഗേറ്റും വാതിലുമെല്ലാം വലിയ പൂട്ട് ഉപയോഗിച്ച് പൂട്ടിയിരുന്നു. തീപിടിത്തമുണ്ടായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും വീട്ടിനുള്ളില്‍ പ്രവേശിക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.
പുറത്തു കാര്‍ പോര്‍ച്ചില്‍ ഇരുന്ന ബുള്ളറ്റ് ഉള്‍പ്പെടെ നാലു ഇരുചക്ര വാഹനങ്ങളും കത്തി നശിച്ചു. ഇതില്‍ നിന്ന് തീ വീടിന്റെ അകത്തേക്ക് പടര്‍ന്നോയെന്നും പൊലീസ് പരിശോധിക്കുന്നു.. വീടിന് നേരെ എതിരെയുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ആരെങ്കിലും വീടിന്റെ ഗേറ്റ് ചാടിക്കടന്നതിന്റെയോ വീടിന് സമീപം ഏതെങ്കിലും വാഹനം വന്നതിന്റെയോ ദൃശ്യങ്ങള്‍ കണ്ടില്ലെന്നും പോലീസ് പറഞ്ഞു.
തീ പിടിച്ച വീട്ടിലും സിസിടിവിയുണ്ടെങ്കിലും ഇലക്ട്രിക് സംവിധാനങ്ങളെല്ലാം കത്തിയതിനാല്‍ ചിത്രങ്ങള്‍ ലഭിക്കാനിടയില്ല. ഈ സിസിടിവി ഏത് സമയം വരെ പ്രവര്‍ത്തിച്ചുവെന്ന് പരിശോധിക്കാന്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വീടിന്റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകളും സുരക്ഷിതമാണ്.
കാര്‍ പോര്‍ച്ചിനോട് തീ പടര്‍ന്ന ഇലക്ട്രിക് വയറുകളും മറ്റു വസ്തുക്കളും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. പ്രധാന സ്വിച്ച് ബോര്‍ഡ് ഭാഗവും ഇലക്ട്രിക് വയറുകളും ഉരുകിയ നിലയിലാണ്. മേല്‍ക്കൂരയില്‍ അലങ്കാരത്തിന് ഉപയോഗിച്ചിരുന്ന ജിപ്സം ബോര്‍ഡ് പൂര്‍ണമായും കത്തിതാഴെ വീണു. ഇതില്‍ നിന്നുള്ള പുകയും ദുരന്തത്തിന് ആക്കംകൂട്ടി. ഫോറന്‍സിക് തെളിവുകള്‍ പരിശോധിച്ച് ലാബില്‍ നിന്ന് ഫലം വന്നാല്‍ മാത്രമേ തീപിടിത്തതിന്റെ കാരണം പൂര്‍ണമായും വ്യക്തമാകുകയുള്ളു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുത്തന്‍ചന്തയിലെ പച്ചക്കറി മൊത്തവ്യാപാര ശാലയായ ആര്.പി.എന്‍. വെജിറ്റബിള്‍സ് ആന്‍ഡ് ഫ്രൂട്സ് ഉടമ ചെറുന്നിയൂര്‍ അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ പ്രതാപന് (ബേബി62), ഭാര്യ ഷേര്‍ളി (53), മകന് അഹില്‍ (29), മകന് നിഹുലിന്റെ ഭാര്യ അഭിരാമി (25), ഇവരുടെ മകന് റയാന് (8 മാസം) എന്നിവരാണു മരിച്ചത്. പൊള്ളലേറ്റും പുകയില്‍ ശ്വാസംമുട്ടിയുമാണ് എല്ലാവരുടെയും മരണം.
നിഹുലിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തുണ്ടായിരുന്ന മകന് രാഹുല്‍ നാട്ടിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരുടെ അടക്കം മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മരിച്ച അഭിരാമിയുടെ ബന്ധുക്കള്‍ വിദേശത്തു നിന്ന് എത്തിയതിന് ശേഷം സംസ്കാരം വ്യാഴാഴ്ച ഉണ്ടാകും.
Discussion about this post