എയർഗൺ കൊണ്ട് ഒന്നിലേറെ തവണ വെടിയേറ്റ് അവശനിലയിലായ നായക്കുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. പിന്നാലെ നായക്കുട്ടിയെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏറ്റെടുത്തിരുന്നു. ആഴ്ചകൾക്ക് മുൻപ് ദത്തെടുക്കുമ്പോൾ തന്റെ കൈകളിൽ നായ സുരക്ഷിതമായിരിക്കുമെന്നും കൂടുതൽ സന്തോഷത്തോടെ ജീവിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കണക്ക് അധ്യാപിക തല്ലി; പരാതിയുമായി മൂന്നാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ
ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇന്ന് അദ്ദേഹം. ഷെയ്ഖ് ഹംദാന്റെ ഒപ്പം ഓടിക്കളിക്കുന്ന വീഡിയോ പങ്കുവെച്ചാണ് നായക്കുട്ടി ഗ്രേസിന്റെ സുഖവിവരം പങ്കുവെച്ചത്. ഷെയ്ഖ് ഹംദാന്റെ സ്നേഹനിർഭരമായ പരിചരണത്താലാണ് ഗ്രേസ് അവിശ്വസനീയമായ രീതിയിൽ സുഖം പ്രാപിച്ചത്. ഗ്രേസ് ഷെയ്ഖ് ഹംദാനൊപ്പം കളിക്കുന്ന നായ്ക്കുട്ടിയുടെ വിഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഗുരുതര പരുക്കേറ്റ ഗ്രേസിന്റെ ചിത്രങ്ങൾ ബബിൾസ് പെറ്റ് റെസ്ക്യൂ എന്ന ഗ്രൂപ്പാണ് ആഴ്ചകൾക്ക് മുൻപ് പങ്കിട്ടത്.
കഷ്ടിച്ച് ഒരു വയസ്സ് മാത്രം പ്രായമുള്ള നായയെ എയർ ഗൺ ഉപയോഗിച്ച് ഒന്നിലേറെ തവണയാണ് വെടിവെച്ചത്. ഇതിന്റെ പരിക്കുകൾ നായക്കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു. കുറഞ്ഞത് എട്ട് എയർ ഗൺ പെല്ലറ്റുകളെങ്കിലും ശരീരത്തിൽ ഉള്ളതായി എക്സ്-റേയിൽ കണ്ടെത്തിയിരുന്നു. ഗ്രേസിന്റെ കഥ വൈറലായതിന് തൊട്ടുപിന്നാലെ സഹായിക്കാൻ ഷെയ്ഖ് ഹംദാൻ മുന്നോട്ടുവരികയായിരുന്നു. ഏതായാലും ഗ്രേസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ സന്തോഷത്തിലാണ് മൃഗസ്നേഹികളും.
Discussion about this post