കണ്ണൂര്‍ ചെറുപുഴ സ്വദേശിയായ ആല്‍ഫ്രഡ് ഒരു കട്ട ബ്ലാസ്റ്റേഴ്സ് ഫാന്‍ ആണ്. ഫാന്‍ എന്ന് വച്ചാല്‍ ഫാന്‍സ് അസോസിയേഷന്റെ പരിപാടികളൊക്കെ മുന്നില്‍ നിന്ന് സംഘടിപ്പിക്കുന്ന, അത്രയധികം ഇന്‍വോള്‍വ്ഡ് ആയ ഒരൊന്നൊന്നര ഫാന്‍. അങ്ങനെയുള്ള ആല്‍ഫ്രഡിന് മുന്നിലേക്കാണ് യുപിഎസ്സി ഇന്റര്‍വ്യൂവില്‍ ബോര്‍ഡ് ചെയര്മാന് ആ കണ്‍സപ്റ്റ് ഇട്ട് കൊടുത്തത്. “ഇന്റര്‍വ്യൂ ഒരു ഫുട്ബോള്‍ മാച്ച് ആയി സങ്കല്‍പ്പിക്കുക, എത്ര ഗോളടിക്കാന്‍ പറ്റുമെന്ന് നോക്കുക. മാച്ച് എങ്ങനെ ഇരുന്നുവെന്ന് അവസാനം വിലയിരുത്താമല്ലോ.” ആല്‍ഫ്രഡ് ഫുള്‍ ഹാപ്പി !
ഫുട്ബോളിനെക്കുറിച്ച് കുറച്ച് ചോദ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ ഇന്റര്‍വ്യൂവില്‍ തന്റെ ബെസ്റ്റ് പെര്‍ഫോമന്‍സ് കാഴ്ച വച്ച ആല്‍ഫ്രഡ് അന്ന് തന്റെ ഗോള്‍പോസ്റ്റിലേക്ക് ഒരു വലിയ ഗോള്‍ അടിച്ചുകയറ്റി – 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 310ാം റാങ്ക്…
ആല്ഫ്രഡിന്റെ സിവില്‍ സര്‍വീസ് കഥ വലിയ ട്വിസ്റ്റുകളൊന്നും ഇല്ലാതെ തന്നെ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്ന ഒന്നാണ്. 2018ല്‍ പ്രിലിംസ് കം മെയിന്‍സ് ബാച്ചിന് ഐലേണില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഡല്‍ഹിയിലെ ജോലിയില്‍ നിന്ന് റിസൈന്‍ ചെയ്തതേ ഉണ്ടായിരുന്നുള്ളൂ ആല്‍ഫ്രഡ്. എന്താണോ സിവില്‍ സര്‍വീസ് കോച്ചിംഗില്‍ താനാഗ്രഹിച്ചത് അത് നല്കാന് ഐലേണിന് കഴിഞ്ഞു എന്നാണ് ആല്ഫ്രഡിന്റെ അഭിപ്രായം.ഐലേണിലെ കോച്ചിംഗിനെപ്പറ്റിയും തന്റെ സിവില്‍ സര്‍വീസ് സ്ട്രാറ്റജിയെപ്പറ്റിയും ആല്ഫ്രഡിന്റെ വാക്കുകളിലൂടെ…
പ്രിലിംസ് ആന്‍ഡ് മെയിന്‍സ്
“രണ്ടാമത്തെ അറ്റംപ്റ്റിലാണ് സിവില്‍ സര്‍വീസ് പാസ്സാകുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ പ്രിലിംസിന് മെയിന്‍സിന് എന്നിങ്ങനെ തരംതിരിച്ച് പഠിക്കാതെ ഇന്റഗ്രേറ്റഡ് ആയി പഠിക്കുകയാണ് വേണ്ടത്. പ്രിലിംസിനും മെയിന്‍സിനും ഓവര്‍ലാപ്പ് ചെയ്തുവരുന്ന ഒരുപാട് പോര്‍ഷന്‍സ് ഉണ്ട്. പ്രിലിംസിന് വേണ്ടി പഠിക്കുമ്പോള്‍ അവ കൂടുതല്‍ ഫോക്കസ് ചെയ്താല്‍ അത് മെയിന്‍സിനും ഉപകാരപ്പെടും. രണ്ടാമത്തെ തവണ ഈ രീതിയാണ് പരിശീലിച്ചത്. പ്രിലിംസിന് ഉത്തരങ്ങള്‍ സോള്‍വ് ചെയ്യാന്‍ എലിമിനേഷന് പോലുള്ള ടെക്നിക്കുകളുണ്ട്. ഐലേണിലെ കോച്ചിംഗിലൂടെ അവ മനസ്സിലാക്കിയെടുത്തിരുന്നു.
മെയിന്‍സിന് കണ്ടന്റ് മെച്ചപ്പെടുത്തിയെടുക്കാന്‍ ബുക്കുകളൊക്കെ ധാരാളം വായിച്ചിട്ടുണ്ട്. ഓരോ വിഷയത്തിലേക്കും കൂടുതലായി കടക്കുന്നതിന് മുമ്പ് അവയിലബിള്‍ ആയിട്ടുള്ള എന്‍സിഇആര്‍ടി ടെക്സ്റ്റ്, ലക്ഷ്മീകാന്ത് പോലുള്ള ബുക്കുകള്‍ വായിച്ച് ആ വിഷയത്തെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കിയെടുത്തിരുന്നു. വേണ്ട ബേസ് ഉണ്ടാക്കിയെടുത്തശേഷം സിലബസ് അനുസരിച്ച് പഠിക്കുകയാണ് ചെയ്തത്. പിന്നീട് ടെസ്റ്റ് സീരീസുകളും ധാരാളം അറ്റംപ്റ്റ് ചെയ്തു.സിവില്‍ സര്‍വീസ് പരീക്ഷകളില്‍ ചോദ്യങ്ങള്ക്കനുസരിച്ചുള്ള ഉത്തരമെഴുത്തിന് വളരെയധികം പ്രാധാന്യമുണ്ട്. യുപിഎസ്സി എന്താണോ ഡിമാന്‍ഡ് ചെയ്യുന്നത് അതിനനുസരിച്ച് ഉത്തരമെഴുതണം. ഇതിന് പഴയ ക്വസ്റ്റ്യന്‍ പേപ്പറുകളും മോഡല്‍ ചോദ്യപ്പേപ്പറുകളുമൊക്കെ സോള്‍വ് ചെയ്ത് ശീലിക്കുകയാണ് വഴി. എത്രത്തോളം പേപ്പറുകള്‍ സോള്‍വ് ചെയ്യുന്നോ അത്രയധികം എളുപ്പമാവും ഉത്തരമെഴുത്ത്. ഐലേണിലുണ്ടായിരുന്ന ടെസ്റ്റുകള്‍ പോര്‍ഷന്‍സ് കവര്‍ ചെയ്യാനും ഏറെ സഹായിച്ചിരുന്നു.
ഓപ്ഷണല്‍ ജ്യോഗ്രഫി
സയന്‍സ് ബാക്ക്ഗ്രൗണ്ടില്‍ നിന്ന് വന്നതിനാലാണ് ഓപ്ഷണല്‍ സെമി സയിന്റിഫിക് സബ്ജക്ടായ ജ്യോഗ്രഫി എടുത്തത്. ഓപ്ഷണല്‍ തിരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ താല്പര്യം, മെറ്റീരിയലുകളുടെ അവെയിലബിലിറ്റി എന്നിവയൊക്കെ ശ്രദ്ധിക്കണം. ജ്യോഗ്രഫി എടുത്തത് ജിഎസ് പേപ്പറുകളിലും ഏറെ ഗുണം ചെയ്തിട്ടുണ്ട്. രണ്ടിനും പോര്‍ഷനുകള്‍ ഓവര്‍ ലാപ് ചെയ്തു വരുന്നുണ്ട്. അതുകൊണ്ട് ജ്യോഗ്രഫി പഠിച്ചാല്‍ സ്വാഭാവികമായും ജിഎസ് പേപ്പറിനും കൂടെയാണ് പഠിക്കുന്നത്. നിഖില്‍ സര് ആയിരുന്നു ജ്യോഗ്രഫി ക്ലാസ്സുകളെടുത്തിരുന്നത്. സര്‍ന്റെ നിര്‍ദേശപ്രകാരം രണ്ടാമത്തെ തവണ ഉത്തരമെഴുത്തിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഡയഗ്രംസ് ഒക്കെ ഇത്തവണ കൂടുതലായി ഉള്‍പ്പെടുത്തി പ്രസന്റേഷന് മികച്ചതാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്റര്‍വ്യൂ
യഥാര്‍ഥ ഇന്റര്‍വ്യൂവിന് മുമ്പ് ധാരാളം മോക്ക് ഇന്റര്‍വ്യൂസ് ചെയ്തിരുന്നു. പന്ത്രണ്ടോളം മോക്കുകളെടുത്താണ് സംസാരിക്കാനുള്ള ഒരു ആത്മവിശ്വാസമൊക്കെ ഉണ്ടാക്കിയെടുത്തത്. എത്രത്തോളം മോക്ക് ഇന്റര്‍വ്യൂകള്‍ എടുക്കാമോ അത്രയും എടുക്കണമെന്നാണ് അഭിപ്രായം. പിന്നൊരു കാര്യമുള്ളത് ഡാഫ് (ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോം) നന്നായി ഫില്‍ ചെയ്യുക എന്നതാണ്. ഡാഫ് നോക്കിയാണ് ഇന്റര്‍വ്യൂ ബോര്‍ഡ് ചോദ്യങ്ങള്‍ ചോദിക്കക. ഉത്തരം പറയാനാവുമെന്ന് നമുക്ക് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവും. ഐലേണില്‍ ഷിനാസ് സര്‍ന്റെ നിര്‍ദേശം അനുസരിച്ചാണ് ഡാഫ് ഫില്‍ ചെയ്തത്. ഫുട്ബോളായിരുന്നു പ്രധാന ഹോബി വെച്ചിരുന്നത് എന്നതിനാല്‍ അതിനെക്കുറിച്ച് തന്നെ ആദ്യ ചോദ്യം വന്നു. അത് ഏറെ റിലാക്സേഷന് നല്കി. ഇന്റര്‍വ്യൂവില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് കൊടുക്കാന്‍ കഴിഞ്ഞു എന്നാണ് വിശ്വസിക്കുന്നത്.” ആല്‍ഫ്രഡ് പറഞ്ഞു നിര്‍ത്തി.
നിലവില്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് ആണ് ആല്‍ഫ്രഡിന് ലഭിച്ചിരിക്കുന്നത്. ഐഎഎസ് ആണ് ആഗ്രഹം എന്നതിനാല്‍ അത് കിട്ടും വരെ എഴുതാനാണ് ആല്ഫ്രഡിന്റെ തീരുമാനം.
Discussion about this post