‘ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരാക്കാൻ പുരുഷന് സ്ത്രീയെ മർദ്ദിക്കാമെന്ന മലേഷ്യൻ വനിതാ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ വർധിച്ചു വരുന്ന കാലത്താണ് മന്ത്രി സീദി സൈല മുഹമ്മദ് യൂസഫിന്റെ ഉപദേശം. വീഡിയോയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വൻ രോഷമാണ് ഉയരുന്നത്.
ഭാര്യമാരെ ചെറിയ രീതിയിൽ മർദിക്കുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ഗാർഹിക പീഡനത്തെ നിസാരവത്കരിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ‘മദേഴ്സ് ടിപ്സ്’ എന്ന പേരിൽ പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ആദ്യം ഭർത്താക്കന്മാർക്കുള്ള ഉപദേശമാണ് സീദി സൈല മുഹമ്മദ് നൽകുന്നത്. ഭാര്യമാരെ എങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരായി മാറ്റാമെന്നും പുരുഷന്മാരോട് അവർ പറയുന്നുണ്ട്.
മന്ത്രിയുടെ പ്രസ്താവന ഇങ്ങനെ;
‘ഭാര്യമാരോട് അച്ചടക്കത്തെ കുറിച്ച് ആദ്യം സംസാരിക്കണം. ഈ നിർദേശങ്ങൾ അവർ സ്വീകരിച്ചില്ലെങ്കിൽ മൂന്നു ദിവസം അവരുടെ അടുത്തു നിന്നും മാറി കിടക്കണം. അതിനു ശേഷവും സ്വഭാവം മാറ്റാൻ ഭാര്യമാർ തയാറായില്ലെങ്കിൽ താൻ എത്രമാത്രം കർക്കശക്കാരനാണന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ ഭർത്താവിന് ആവശ്യമായ ശാരീരികമുറകൾ സ്വീകരിക്കാം.’
‘നിങ്ങളുടെ ഭർത്താക്കന്മാർ ശാന്തരായി ഇരിക്കുമ്പോൾ അവരോട് നിങ്ങൾ സംസാരിക്കണം. അവർ ഭക്ഷണം കഴിച്ചതിനും പ്രാർഥിച്ചതിനും ശേഷം ശാന്തരായി ഇരിക്കുമ്പോൾ അവരോട് സംസാരിക്കൂ. സംസാരിക്കുന്നതിനു മുൻപ് അവരുടെ അനുവാദം ചോദിക്കണം.
Discussion about this post