തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ സാധാരണനിലയിലേക്ക്.ഫെബ്രുവരി 21 മുതൽ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സാധാരണ നിലയിലേക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ മാർഗരേഖ പ്രകാരമാണ് പ്രവർത്തനമെന്നും പ്രീ പ്രൈമറി, ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ നാളെ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
പൊതു അവധി ഒഴികെ എല്ലാ ശനിയും പ്രവർത്തി ദിനമായിരിക്കും. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും സ്‌കൂളിൽ എത്തണം. ചൊവ്വാഴ്ച ചേരുന്ന അധ്യാപക സംഘടനകളുടെ യോഗത്തിൽ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു
ഇതുവരെ എത്ര പാഠഭാഗങ്ങൾ പൂർത്തീകരിച്ചു എന്ന റിപ്പോർട്ട് അധ്യാപകർ സ്‌കൂൾ ഹെഡ്മാസ്റ്റർസ് വഴി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നൽക്കണം. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ എല്ലാ തിങ്കളാഴ്ചയും പൊതു വിദ്യാഭ്യാസ മന്ത്രിക്ക് ഇതു കൈമാറണം. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകാർക്ക് വാർഷിക പരീക്ഷകൾ നടത്താനും തീരുമാനമായി. എസ്എസ്എൽസി ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പാഠഭാഗൾ എത്രത്തോളം പൂർത്തീകരിച്ചുവെന്ന സംബന്ധിച്ചും ആഴ്ച്ചതോറും റിപ്പോർട്ട് സമർപ്പിക്കണം.
ഹാജർനില കൃത്യമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ ക്ലാസ് ടീച്ചർമാർ പ്രത്യേക ശ്രദ്ധ പുലർത്തണം. വരാൻ കഴിയാത്തവരെ കൊണ്ടുവരുന്നതിനാണ് ഊന്നൽ ഉണ്ടാകുമെന്നും കുട്ടികൾ യൂണിഫോം ധരിക്കുന്നതാക്കും ഉചിതമെന്നും മന്ത്രി പറഞ്ഞു. എല്ലായിടത്തും പിടിഎ യോഗങ്ങൾ ചേരണമെന്നാണ് നിർദ്ദേശമെന്നും വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Discussion about this post