ഫ്‌ലിപ്കാര്‍ട്ട് ‘ബിഗ് ബില്യന്‍ ഡേയ്‌സ്’ 2018 ന്റെ ഭാഗമായി ഓണര്‍ ഫോണുകളുടെ വിലവെട്ടിക്കുറച്ചു. ഒക്ടോബര്‍ 10 മുതല്‍ 14 വരെ നടക്കുന്ന വില്‍പ്പനയില്‍ ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ കിഴിവ് ലഭിക്കും. ഇതിന് ഒപ്പം തന്നെ നോ കോസ്റ്റ് ഇഎംഐകള്‍, ഫ്‌ലിപ്കാര്‍ട്ട് പേ ലേറ്റര്‍, കാര്‍ഡ്ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകള്‍ നല്‍കുന്നു. ഫോണ്‍ പേ ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.
ഓണര്‍ 10, ഓണര്‍ 9i, ഓണര്‍ 9N, ഓണര്‍ 7എ, ഓണര്‍ 7S, ഓണര്‍ 9 ലൈറ്റ്, ഓണര്‍ 8 പ്രോ എന്നി മോഡലുകളുടെ വിലയിലാണ് വന്‍ കുറവ് വരുത്തിയിരിക്കുന്നത്. ഇത് പ്രകാരം 8,000 രൂപയുടെ കിഴിവോടെ 32,999 രൂപ വിലയുള്ള ഓണര്‍ 10 ഹാന്‍ഡ്‌സെറ്റ് 24,999 രൂപയ്ക്ക് വാങ്ങാം. ഒപ്പം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. 14,999 രൂപ വിലയുള്ള ഫോണ്‍ ഓണര്‍ 9i 12,999 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍ക്കുക. ഓണര്‍ 9N ന് 4,000 രൂപയുടെ ഫ്‌ലാറ്റ് ഡിസ്‌കൗണ്ടാണ് ലഭിക്കുക. ഈ ഫോണിന്റെ 4 ജിബി റാം- 64 ജിബി സ്റ്റോറേജ്, 3 ജിബി റാം- 32 ജിബി സ്റ്റോറേജ് പതിപ്പുകള്‍ യഥാക്രമം 13,999 രൂപയും 11,999 രൂപയും വിലയില്‍ നിന്നും കുറവോടെ ഫോണുകള്‍ 11,999 രൂപയ്ക്കും 9,999 രൂപയ്ക്കും വാങ്ങാം.
ബജറ്റ് ഡ്യൂവല്‍ ക്യാമറ സ്മാര്‍ട് ഫോണായ ഓണര്‍ 7A ന് നല്‍കുന്നത് 3,000 രൂപ ഇളവാണ്. 10,999 രൂപ വിലയുള്ള ഫോണ്‍ 7,999 രൂപയ്ക്ക് വാങ്ങാം. ഫെയ്‌സ്അണ്‍ലോക്ക് ഫീച്ചറുള്ള ഓണര്‍ 7S 2500 രൂപ ഇളവില്‍ 6499 രൂപയ്ക്ക് വാങ്ങാം. ഓണര്‍ 9 ലൈറ്റ് ന് നല്‍കുന്നത് 5000 രൂപയുടെ ഇളവാണ്. അവതരിപ്പിക്കുമ്പോള്‍ 16,999 രൂപ വിലയുണ്ടായിരുന്ന ഓണര്‍ 9 ലൈറ്റ് 11,999 രൂപയ്ക്ക് വാങ്ങാം. പഴയ ഫോണ്‍ നല്‍കി വാങ്ങുന്നവര്‍ക്ക് 3,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും ലഭിക്കും.
അല്‍പം പഴയ മോഡലാണെങ്കിലും, ഓണര്‍ 8 പ്രോ ഓണര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും മികച്ച സ്മാര്‍ട് ഫോണുകളില്‍ ഒന്നാണ്. 29,999 രൂപ വിലയുള്ള ഓണര്‍ 8 പ്രോ 19,999 രൂപയ്ക്കാണ് വില്‍ക്കുക. 10,000 രൂപയാണ് വെട്ടിക്കുറച്ചത്
Discussion about this post