കോഴിക്കോട്: വിവാഹദിവസം രാവിലെ കുളിക്കാനായി മുറിയിലേക്ക് പോയ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കാളാണ്ടിത്താഴം സ്വദേശി മേഘയാണ് (30) വിവാഹദിവസമായ ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ചത്.
രാവിലെ ബ്യൂട്ടീഷ്യൻ എത്തിയപ്പോൾ കുളിച്ച് വരാമെന്ന് പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് കിടപ്പുമുറിയുടെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.
പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രണയനൈരാശ്യമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളതെന്ന് പോലീസ് പറഞ്ഞു.
‘എന്റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാൻ കഴിയില്ല. എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്’ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണമെന്നും പോലീസ് വ്യക്തമാക്കി.
അസ്വാഭാവിക മരണത്തിനാണ് ചേവായൂർ പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായായിരുന്നു മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിരുന്നു.
ALSO READ- പ്രാര്‍ഥനകള്‍ സഫലം: വാവ സുരേഷ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു
ഇവരുടെ വീട്ടിൽ തന്നെയാണ് വിവാഹം നടത്താനിരുന്നത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post