ഡല്‍ഹി: അയോധ്യ കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കേസില്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം. സുപ്രീം കോടതി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ആവശ്യപ്പെട്ടിട്ടുള്ളത്. ശബരിമല വിധി വേഗം തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നു എന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
അതിനിടെ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചിട്ടുണ്ട്. അയോധ്യ കേസില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണം. കോടതിയില്‍ നിലവിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമെന്നും ബോര്‍ഡ് സൂചിപ്പിച്ചു. അതേസമയം, അയോധ്യ കേസില്‍ അടുത്ത മാസം നാലിന് സുപ്രീംകോടതി വാദം കേള്‍ക്കും. സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.
Discussion about this post