ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസിനും കുഞ്ഞ് പിറന്നു. വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. താരം തന്നെയാണ് സന്തോഷ വാർത്ത പങ്കുവെച്ചതും. ‘വാടക ഗർഭധാരണത്തിലൂടെ ഞങ്ങൾ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്. ഈ പ്രത്യേക സമയത്ത് കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഞങ്ങൾക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര കുറിച്ചു.
2018 ഡിസംബർ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്. ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. നിലവിൽ ഭർത്താവിനൊപ്പം യുഎസിലാണ് നിലവിൽ പ്രിയങ്ക ചോപ്രയുടെ താമസം. നിരവധി പേർ താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തി.
മാസ്ക് ധരിക്കില്ലെന്ന് യാത്രക്കാരന് ഒരേ വാശി; വിമാനം തിരിച്ചുപറന്നു; താഴെ കാത്തുനിന്ന് പോലീസും
കീനു റീവ്സ് അഭിനയിച്ച ദി മാട്രിക്സ് റിസറക്ഷൻസിൽ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചിരുന്നു. സിറ്റാഡൽ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേർന്നാണ് അമേരിക്കൻ ഷോ നിർമിച്ചത്. മാട്രിക്സ് റിസറക്ഷൻസ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം.
Discussion about this post