കോട്ടയം: വനിതാ മതിലിനെ പ്രതിരോധിക്കുക, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണം എന്നീ ലക്ഷ്യങ്ങളിലൂന്നി അയ്യപ്പ ജ്യോതി ഇന്ന് വൈകീട്ട് നടക്കും. ശബരിമല കര്‍മ്മ സമിതിയും ബിജെപിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതി മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ പാതയോരത്ത് ഇന്ന് വൈകീട്ട് ആറിന് തെളിയിക്കും.
അയ്യപ്പ ജ്യോതിക്ക് എന്‍ എസ്എസ് പിന്തുണ നല്‍കിയിട്ടുണ്ട്. വനിതാ മതിലിനെ എതിര്‍ത്ത എന്‍എസ്എസ് വിശ്വാസികള്‍ക്ക് താല്പര്യമുണ്ടെങ്കില് ജ്യോതിയില്‍ പങ്കെടുക്കാമെന്ന് എന്‍എസ്എസ് നിലപാടെടുത്തിട്ടുണ്ട്. അതേസമയം എന്‍എസ്എസ് നേതാക്കള്‍ നേരിട്ട് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കില്ല.
Discussion about this post