ജാര്‍ഖണ്ഡ്: അഞ്ച് വര്‍ഷമായി കിടപ്പിലായ 55 കാരന് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്ത ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍.
ജാര്‍ഖണ്ഡിലെ 55 കാരന് കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് നല്കിയ ശേഷം സുഖംപ്രാപിച്ചതായി റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷം മുമ്പ് ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് 55 കാരനായ ദുലാര്‍ചന്ദ് മുണ്ട കിടപ്പിലായത്. അത്ഭുതകരമായ സുഖം പ്രാപിക്കലിന്റെ വാര്‍ത്ത പ്രചരിച്ചതോടെ മൂന്നംഗ മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് സര്‍ക്കാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ പെട്ട് മുണ്ടെ, നടക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബൊക്കാറോയിലെ പീറ്റര്‍വാര്‍ ബ്ലോക്കിലെ ഉത്തരസര പഞ്ചായത്ത് പ്രദേശത്തെ സല്‍ഗാദിഹ് ഗ്രാമത്തിലാണ് ദുലാര്‍ചന്ദ് മുണ്ടയുടെ വീട്.
‘ജനുവരി നാലിന് ഒരു അംഗന്‍വാടി വര്‍ക്കര്‍ മുണ്ടയ്ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കി. അടുത്ത ദിവസം, മുണ്ടയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹം ചലിക്കാന്‍ തുടങ്ങുക മാത്രമല്ല സംസാരശേഷിയും വീണ്ടെടുത്തതായി കണ്ടെത്തി,’ പീറ്റര്‍വാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ചുമതലയുള്ള ഡോക്ടര്‍ അല്‍ബെല കെര്‍ക്കറ്റ പറഞ്ഞു.
പരിശോധനയ്ക്കായി മൂന്നംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ബൊക്കാറോ സിവില്‍ സര്ജന് ഡോ.ജിതേന്ദ്ര കുമാര്‍ പറഞ്ഞു. ‘അത്ഭുതകരമായ വീണ്ടെടുക്കല്‍’ സംഭവിച്ച മുണ്ട നട്ടെല്ല് തകരാറിലായി കഴിഞ്ഞ ഒരു വര്‍ഷമായി പൂര്‍ണ്ണമായും കിടപ്പിലായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആന്റി-കോവിഡ് വാക്സിന് ആയ കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം, അദ്ദേഹം എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. മാത്രവുമല്ല, സംസാരിക്കാനും കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ കുടുംബത്തെ അമ്പരപ്പിച്ചു, അവര്‍ പറഞ്ഞു.
”ഞങ്ങള്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ കണ്ടു. ഇത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണ്,” ഡോ കെര്‍ക്കറ്റ പറഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനക്കാരനായ മുണ്ടയ്ക്ക് റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ”ഇതൊരു അത്ഭുതമാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ മെഡിക്കല്‍ ചരിത്രം പരിശോധിക്കുകയാണ്,’ സിവില്‍ സര്ജന് ഡോ. കുമാര്‍ പറഞ്ഞു.
Discussion about this post