ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് താരത്തിന് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് കൊവിഡ് ബാധിതയായ വിവരം ആരാധകരുമായി പങ്കിട്ടത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്ന് താരം കുറിച്ചു.
സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു തനിക്കുണ്ടായ ലക്ഷണങ്ങളെന്ന് പറഞ്ഞ നടി ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും, എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു.
ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും താരം പറഞ്ഞു.
Discussion about this post