ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തിനെതിരെ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഇന്ത്യയെക്കുറിച്ചും ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചുമുള്ള പാകിസ്താന്‍ പ്രധാനമന്ത്രയുടെ പരാമര്‍ശത്തിന് എതിരാണ് മുഹമ്മദ് കൈഫ് മറുപടി നല്‍കിയത്. ഈ വിഷയത്തില്‍ പാകിസ്താന്‍ ക്ലാസെടുക്കാന്‍ അധികാരമില്ലെന്നാണ് കൈഫ് മറുപടി നല്‍കിയത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് നരേന്ദ്രമോഡി സര്‍ക്കാറിന് താന്‍ കാട്ടിക്കൊടുക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പാകിസ്താന്‍ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്ന രീതി കൈഫ് ചോദ്യം ചെയ്യുകയായിരുന്നു. ന്യൂനപക്ഷങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രത്തിന് ഏറ്റവുമൊടുവില്‍ മാത്രം ക്ലാസെടുക്കാന്‍ അര്‍ഹതയുള്ള രാഷ്ട്രമാണ് പാകിസ്താനെന്നാണ് കൈഫ് പറഞ്ഞത്.
വിഭജന സമയത്ത് പാക്കിസ്താനില്‍ 20% ന്യൂനപക്ഷങ്ങളുണ്ടായിരുന്നു. 2%ത്തില്‍ താഴെപ്പോലും ഇപ്പോള്‍ അവിടെ ബാക്കിയില്ല. മറുവശത്ത് ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനുശേഷം ന്യൂനപക്ഷ ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്.’ എന്നും കൈഫ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതബോധമുണ്ടെന്ന ബോളിവുഡ് താരം നസ്റുദ്ദീന്‍ ഷായുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. ‘ ന്യൂനപക്ഷങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് ഞങ്ങള്‍ മോഡി സര്‍ക്കാറിനു കാട്ടിക്കൊടുക്കും. ന്യൂനപക്ഷങ്ങളെ തുല്യപൗരന്മാരായി കാണുന്നില്ലെന്ന് ഇന്ത്യയിലുള്ളവര്‍ തന്നെ പറയുകയാണ്.’ എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
Discussion about this post