തിരുവനന്തപുരം: തിരുവനന്തപുരത്ത് 19 കാരന് അനീഷ് ജോര്‍ജ്ജിനെ കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗൃഹനാഥനായ ലാലു പോലീസില്‍ കീഴടങ്ങിയിരുന്നു.
അനീഷും ലാലുവിന്റെ മകളും തമ്മില്‍ പള്ളിയില്‍വെച്ച് പരിചയം ഉണ്ടായിരുന്നു. ഈ ബന്ധം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ പിതാവ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രണയത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലയാണ് നടന്നതെന്ന് ഇരയായ അനീഷിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. വളരെ ആസൂത്രിതമായാണ് കൊലപാതകം നടന്നത്, വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അനീഷിനെ. ഫോണ്‍ വിളിച്ച് വീട്ടിലേക്ക് വിളിക്കുകയായിരുന്നു. ഈ വിളിച്ച ഫോണ്‍ പെണ്‍കുട്ടിയുടെയാണോ ലാലുവിന്റെയാണോയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ നിര്‍ണായക തെളിവുകള്‍ പോലീസിന്റെ കയ്യിലുണ്ട്.
പുലര്‍ച്ചെ 3 മണിയോടെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. നിരീക്ഷിച്ചപ്പോള്‍ ഒരാള്‍ കുളിമുറിയിലേക്ക് കയറിയതായി മനസിലായി. അടുക്കളയില്‍ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാലു പോലീസിന് നല്കിയ മൊഴി. അടുത്തേക്കെത്തിയപ്പോള്‍ പ്രതിരോധിക്കാനായി കുത്തിയതാണെന്നും ലാലു പോലീസിനോടു പറഞ്ഞു.
ലാലു തന്നെയാണ് രാവിലെ പേട്ട പോലീസ് സ്റ്റേഷനിലെത്തി കുത്തിയ കാര്യം അറിയിച്ചത്. കള്ളനാണെന്ന് കരുതി ഒരാളെ കുത്തിയെന്നും അയാള്‍ വീട്ടില്‍ കിടക്കുന്നതായും പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പേട്ട പോലീസ് വീട്ടിലെത്തി. അനീഷിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു.
അതേസമയം, കള്ളനാണെന്നു കരുതിയാണ് കുത്തിയതെന്ന ഗൃഹനാഥന് ലാലുവിന്റെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. രണ്ടാം നിലയില്‍ വച്ചാണ് പേട്ട സ്വദേശി അനീഷ് ജോര്‍ജിന് (19) കുത്തേറ്റത്. അനീഷും ലാലുവിന്റെ മകളും തമ്മില്‍ പള്ളിയില്‍വച്ച് പരിചയം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
അനീഷ് ജോര്‍ജ് രാത്രി വീട്ടിലെത്തിയതെന്തിന്, നേരത്തെ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പേട്ട പോലീസ് പറഞ്ഞു. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് ലാലുവിന്റെ വീട്. രണ്ടു വീടുകളും തമ്മില്‍ ഒരു കിലോമീറ്ററില്‍ താഴെ ദൂരം മാത്രമേ ഉള്ളൂ. അനീഷ് ജോര്‍ജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്.
മരണ വെപ്രാളത്തില്‍ പിടയുന്ന അനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കുടുംബാംഗങ്ങള്‍ തയ്യാറായില്ല. തെറ്റു ചെയ്തിരുന്നെങ്കില്‍ മകന്റെ കയ്യും കാലും തല്ലിയൊടിച്ച് ഇടാമായിരുന്നു, അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമായിരുന്നു. എന്തിനാണ് ഈ കൊലപാതകം നടത്തിയത്, അവനെ ഞങ്ങള്‍ക്ക് തിരിച്ചുകിട്ടുമായിരുന്നെന്ന് കണ്ണീരോടെ പിതാവ് പറയുന്നു
അപകടം നടന്നെന്നു മാത്രമാണ് പോലീസ് അനീഷിന്റെ കുടുംബത്തോട് ഫോണിലൂടെ പറഞ്ഞത്. വസ്ത്രം ധരിച്ച് പുറത്തിറങ്ങിയപ്പോള്‍ വീടിനു മുന്നില്‍ പോലീസ് ജീപ്പ് എത്തിയതായി അനീഷിന്റെ പിതാവ് പറഞ്ഞു. പോലീസ് ജീപ്പില്‍ പേട്ട സ്റ്റേഷനിലെത്തിയപ്പോഴാണ് മകന് കുത്തേറ്റ വിവരം അറിഞ്ഞത്. പോലീസ് ജീപ്പില്‍ തന്നെ പിതാവിനെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയി. പിതാവിനെ കാണിച്ചശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.
Discussion about this post