ജയ്പൂര്‍: ഹോസ്റ്റല്‍ വാര്ഡന് അസുഖ കാര്യം ചോദിച്ചതിനു പിന്നാലെ 17കാരി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു. പെണ്‍കുട്ടി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. ഹോസ്റ്റല്‍ മുറിയിലെ ഫാനിലാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്.
ഇതോടെ ഈ വര്‍ഷം മാത്രം മരിച്ച കുട്ടികളുടെ എണ്ണം 18 ആയി. ഗുജറാത്തിലെ കോട്ടയിലുള്ള കോച്ചിങ് ഹബ്ബാണിത്. 12 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെുത്തിട്ടുണ്ട്.
അസുഖത്തെ കുറിച്ച് ഹോസ്റ്റല്‍ വാര്ഡന് കാരണം തിരക്കിയതിന്റെ ദുഖത്തിലാണ് ആത്മഹത്യ ചെയ്തെന്നാണ് കുറിപ്പില്‍ രേഖപ്പെടുത്തിയത്. ഒരു 12ക്ലാസ് വിദ്യാര്‍ത്ഥിയും ഈ കഴിഞ്ഞയാഴ്ച ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. 2013 മുതല്‍ 2017 വരെ 58 കുട്ടികള്‍ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്.
Discussion about this post