വടക്കുകിഴക്കന്‍ ദിശയില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ് ഉള്ളത്.
ഉള്‍പ്രദേശങ്ങളില്‍ മൂടല്മഞ്ഞിന് സാധ്യതയുണ്ടെന്നും പൊതുവില്‍ ഭാഗികമായി കാര്മേഘങ്ങളോടെ ഉള്ള അന്തരീക്ഷം തന്നെയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്കിട്ടുണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തണുപ്പ് വീണ്ടും ശക്തമായി. ജബല്‍ ജൈസ് പ്രദേശങ്ങളില്‍ 4.7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിലെ ചില ഭാഗങ്ങളില്‍ തിങ്കഴാള്ചയും മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുവെ ശാന്തമായ കാലാവസ്ഥയായിരിക്കും.
Discussion about this post