ശബരിമല:ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും . മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ചു നാളെയാണു മണ്ഡലപൂജ.
തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്കു പമ്പയിൽ എത്തും. 3 മണി വരെ പമ്പാ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും. പിന്നീട് പെട്ടിയിലാക്കി ചുമന്ന് അയ്യപ്പസേവാ സംഘം പ്രവർത്തകർ സന്നിധാനത്തെത്തിക്കും.സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങും. തുടർന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന.
നാളെ പകൽ 11.50നും 1.15നുമിടയ്ക്കു മീനം രാശി മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മണ്ഡലകാല തീർഥാടന ചടങ്ങുകൾ പൂർത്തിയാക്കി 10നു നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി 30നു വൈകിട്ട് 5നു വീണ്ടും തുറക്കും.
Discussion about this post