തിരുവനന്തപുരം:സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർക്ക് ദ്രോഹമനസ്ഥിതിയാണ്. പ്രയാസങ്ങൾ ഉണ്ടാക്കുകയാണ് ഇവരുടെ പരിപാടി. വ്യവസായങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്തെ ലുലുമാൾ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
‘ഇതുപോലുള്ള സംരഭകർ പലരും നമ്മുടെ നാട്ടിലേക്ക് വരേണ്ടതുണ്ട്. ഒരുപാട് പുതിയ സംരഭങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന തൊഴിൽ, അതിനുള്ള സൗകര്യം നല്ലരീതിയിൽ ഒരുക്കേണ്ടതായിട്ടുണ്ട്.’- മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ നിലയിൽ നമ്മുടെ സംസ്ഥാനത്ത്, ഒരു ചുരുങ്ങിയ കാലയളവിൽ വ്യവസായ മേഖലയിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post