പാരിസ് : അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി ഫ്രാന്‍സ്. ഈ പ്രായപരിധിയിലുള്ളവര്‍ മൂന്നാം ഡോസ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ ഇനി മുതല്‍ ഹെല്‍ത്ത് പാസ് കിട്ടുകയുള്ളു. മൂന്നാം ഡോസ് സ്വീകരിക്കാത്തവര്‍ക്ക് ഇപ്പോഴുള്ള പാസിന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യും.ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
വാക്‌സിനേഷന്‍ പൂര്‍ണമാക്കുക എന്ന ഉദ്ദേശത്തോട് കൂടി ഫ്രഞ്ച് ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നടപടി ആണ് ഹെല്‍ത്ത് പാസ്. റസ്റ്ററന്റ്, കഫേ, ഇന്റര്‍ സിറ്റി ട്രെയിന്‍, തിയേറ്ററുകള്‍, മ്യൂസിയങ്ങള്‍ എന്നിവിടങ്ങളിലൊക്കെ പ്രവേശിക്കണമെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്ന ഹെല്‍ത്ത് പാസ് കൂടിയേ തീരൂ. തുടക്കത്തില്‍ ധാരാളം എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഹെല്‍ത്ത് പാസിന്റെ ഉപയോഗം ഫ്രാന്‍സില്‍ വിജയകരമാണ്.
Also read : ആന്ധ്രയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു : ഒമ്പത് മരണം
ബൂസ്റ്റര്‍ ഡോസിന് പ്രാപ്തരായ 65 വയസ്സിന് മുകളില്‍ പ്രായമുള്ള 400000 ത്തിലധികം ആളുകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി 15 മുതല്‍ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ഏതെങ്കിലും കാരണങ്ങളാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ സാധിക്കാത്തവര്‍ പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ 24 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഇതിനോടകം 16 മില്യണ്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഫ്രാന്‍സ് വിതരണം ചെയ്തിട്ടുണ്ട്. ക്രിസ്മസിന് മുമ്പ് ഇത് 20 മില്യണിലെത്തിക്കാനാണ് നീക്കം. ചൊവ്വാഴ്ച 63400 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2800 പേരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ആകെ ജനസംഖ്യയില്‍ 76 ശതമാനവും ഫ്രാന്‍സില്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിട്ടുണ്ട്.
Discussion about this post