ശ്രീനഗര്‍ : പാകിസ്താനി കൊടും ഭീകരന്‍ അബു സറാറിനെ ഇന്ത്യന്‍ സൈന്യം വധിച്ചു. കശ്മീരിലെ പൂഞ്ചില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാളെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൈന്യവും കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.
സൈനിക നീക്കത്തിനിടെ രക്ഷപെടാന്‍ ശ്രമിച്ച ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ അബു സറാര്‍ കൊല്ലപ്പെടുകയുമായിരുന്നു. ഇയാളില്‍ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും ഇന്ത്യന്‍ കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്.
Also read : ഡല്‍ഹിയില്‍ അക്ബര്‍ റോഡിന്റെ പേര് മാറ്റി ജനറല്‍ റാവത്തിന്റെ പേരിടണമെന്ന് ബിജെപി നേതാവ്
കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ഭീകരനാണ് അബു സറാര്‍. ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് സൈന്യത്തിന് വിവരം ലഭിക്കുന്നത്. പ്രദേശവാസികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു സൈനികനീക്കം.
പീര്‍ പാഞ്ജാലില്‍ തീവ്രവാദം ശക്തമാക്കാനുള്ള പാക് ശ്രമങ്ങളുടെ പ്രധാന കണ്ണിയായിരുന്നു സറാര്‍ എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
Discussion about this post