അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ അസുഖത്തെ കുറിച്ച് വിവരിച്ച് സീരിയല്‍ താരം മനോജ് കുമാര്‍. ബെല്‍സ് പാള്‍സി എന്ന അസുഖമാണ് മനോജിനെ ബാധിച്ചിരിക്കുന്നത്. ആദ്യം സ്ട്രോക്ക് ആണോയെന്ന് ഭയന്നുപോയെന്നും എന്നാല്‍ ബെല്‍സ് പാള്‍സിയാണെന്ന് തുടര്‍ പരിശോധനയില്‍ തിരിച്ചറിഞ്ഞെന്നും മനോജ് പറയുന്നു.
തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് ആരാധകരുമായി പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്ന് മനോജ് പറയുന്നു. സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നതെന്നും പിന്നീടാണ് തന്നെ ബാധിച്ചത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്നും മനോജ് വീഡിയോയില്‍ പറയുന്നു.
നവംബര്‍ അവസാന വാരമാണ് മനോജിന് അസുഖം ബാധിക്കുന്നത്. അസുഖത്തെക്കുറിച്ച് ബോധവത്കരണം എന്ന രീതിയിലാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് മനോജ് പറയുന്നു.
‘നവംബര്‍ 28നാണ് ബെല്‍സ് പള്‍സിയാണെന്ന് മനസ്സിലായത്. തലേദിവസം രാത്രി എന്തോ അസ്വസ്ഥത തോന്നിയിരുന്നെങ്കിലും രാവിലെ ആകുമ്പോഴേക്ക് മാറുമെന്ന് കരുതി. പക്ഷേ മുഖം തല്ക്കാലികമായി കോടിപ്പോയി. സ്ട്രോക്ക് ആണെന്ന് ആദ്യം ഭയന്നിരുന്നു,” മനോജ് പറയുന്നു.
ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാല്‍ ആരും ഭയപ്പെടരുത്, മരുന്നെടുത്താല്‍ വേഗം മാറും. താന്‍ ഇപ്പോള്‍ ഫിസിയോതെറാപ്പി തുടങ്ങിയെന്നും അസുഖം ഭേദമായി വരുന്നുവെന്നും മനോജ് വ്യക്തമാക്കി.
Discussion about this post