മംഗളൂരു: പൊതുപരിപാടിക്കെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം നേരിട്ട സരോജിനി എന്ന യുവതിക്ക് പ്രഥമ ശുശ്രൂഷ നല്കി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണര്‍ (കളക്ടര്‍) കെ.വി. രാജേന്ദ്ര. പേരിലുള്ളത് ഡോക്ടറേറ്റല്ല, ഡോക്ടര്‍ എന്ന് തെളിയിക്കുകയാണ് രാജേന്ദ്ര.
പ്രമുഖ സാക്സോഫോണിസ്റ്റ്, പരേതനായ കദ്രി ഗോപാല്‍നാഥിന്റെ ജന്മവാര്ഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ സംഗീതപരിപാടിയായ കദ്രി സംഗീതസൗരഭ് നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ ഭാര്യ സരോജിനിക്ക് ദേഹാസ്വാസ്ഥ്യം നേരിട്ടത്. പരിപാടിയില്‍ ക്ഷണിതാവായെത്തിയ കളക്ടര്‍ ഡോ. കെ.വി.രാജേന്ദ്ര അവര്‍ തളര്‍ന്ന് ചരിഞ്ഞ് ഇരിക്കുന്നത് കണ്ട് അവര്‍ക്കരികിലേക്ക് ഒടിയെത്തി പ്രഥമശുശ്രൂഷ നല്‍കുകയായിരുന്നു.
കളക്ടറുടെ ഈ ശുശ്രൂഷ വീഡിയോ ഇപ്പോള്‍ സൈബറിടത്ത് തരംഗമായി കഴിഞ്ഞു. സരോജിനിയെ താങ്ങിനിര്‍ത്തി നാഡിമിടിപ്പ് പരിശോധിച്ച് പഞ്ചസാരവെള്ളം കൊണ്ടുവരാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. പിന്നീട് വേദിക്കരികിലേക്ക് മാറ്റിക്കിടത്തി ശുശ്രൂഷിക്കുകയായിരുന്നു. ഫിസിഷ്യനായി ജോലിചെയ്യവെയാണ് ഡോ.കെ.വി.രാജേന്ദ്രയ്ക്ക് സിവില്‍ സര്‍വീസ് ലഭിക്കുന്നത്.
Discussion about this post